Jump to content

താൾ:George Pattabhishekam 1912.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജനുവരി 2-ാംനു പട്ടാളക്കാരെക്കൊണ്ട് ഒരു "പാരേഡ്" (പട്ടാളയാത്ര) ചെയ്യിപ്പിച്ചിരുന്നു. ഈ പട്ടാളക്കാരേയും തിരുമേനികൾ പരിശോധിച്ചു. ഇപ്രകാരം പലതരക്കാരായ പട്ടാളക്കാരെ സ്വരൂപിച്ച ഈ "പരേഡ്" കല്ക്കത്തിയിൽ വെച്ചു അതുവരേ നടത്തീട്ടുണ്ടായിരുന്നില്ല. വൈകുന്നേരം ഗവർമ്മേണ്ട് ഹൌസ്സിൽവെച്ച് വളരെ ഘോഷമായ നിലയിൽ ഒരു ഉദ്യാനവിരുന്നും അതിന്നുശേഷം ദർശനോത്സവവും ഉണ്ടായി. കലക്കത്തിയിലെ പൌരന്മാരിൽ അധികം പേരേയും ഈ അവസരത്തിൽ മുഖം കാട്ടി തിരുമേനികൾക്കു പരിചയപ്പെടുത്തി. ജനുവരി 3-ാംനുയും അതിന്നടുത്ത പിറ്റെ രണ്ടു ദിവസങ്ങളിലും രാജദന്പതിമാർ, കല്ക്കത്തക്കാർ തിരുമേനികളുടെ എഴുന്നെള്ളത്തു പ്രമാണിച്ച് ഏർപ്പെടുത്തിയിരുന്ന ഓരോ വിനോദങ്ങൾ കണ്ടാനന്ദിച്ചും കല്ക്കത്തിയിലേ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചും ദിവസം കഴിച്ചു. കുതിരച്ചാട്ടം, കായികാഭ്യാസ മത്സര പരീക്ഷ ഇവകൾ നടത്തിയ ദിക്കിൽ തിരുമേനികൾ എഴുന്നെള്ളിയിരുന്ന് ആവക വിനോദങ്ങൾ ആദ്യവസാനം തൃക്കൺപാർത്തു. വെള്ളിയാഴ്ച (5-ാംനു) ഹീന്ദുക്കളുടേയും മുഹമ്മദന്മാരുടേയും വകയായി ചരിത്ര സംബന്ധമായ ചില ഘോഷയാത്രകൾ, അതായത്, പ്രാചീനകാലത്ത് ഇന്ത്യയിൽ വാണിരുന്ന ചക്രവർത്തിമാരുടെ വിനോദത്തിന്നായി കാട്ടിവരാറുണ്ടായിരുന്ന മാതിരിയിലുള്ള ഘോഷയാത്രകൾ, നടത്തപ്പെട്ടിരുന്നു. പ്രാചീന കാലങ്ങളിൽ ഉപയോഗിച്ചമാതിരിയിലുള്ള വാഹനങ്ങൾ ഉണ്ടാക്കി അന്നെത്തെ മാതിരിയിലു ഉടുപ്പുകൾ പലരും ധരിച്ച് നടത്തിയ ഈ ഘോഷയാത്ര ഒരു നാടകത്തിൻറെ മാതിരിയിലുള്ളതായിരുന്നു. രാമായണത്തിലെ ചില സംഭവങ്ങൾ ഹിന്ദുക്കളും, അക്ബർ ചക്രവർത്തിയുടെ കാല നടന്ന ചില സംഭവങ്ങൾ മുഹമ്മദീയരും ഘോഷയാത്രാരൂപണ അഭിനയിച്ചു കാട്ടിയിരുന്നുവെന്നുതന്നെ പറയാം. ഇംഗ്ലീഷിൽ "പേജിയൻറ്" എന്നു പറയുനന ഈ ഘോഷയാത്രക്കാർ പല സമൂഹങ്ങളായി പിരിഞ്ഞ് തിരുമേനികളുടെ മുന്പിൽകൂടി ആഡംബര ചമൽക്കാരസമേതം നടന്നുപയിരുന്നത് വളരെ ആനന്ദകരമായ കാഴ്ചയായിരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/79&oldid=160267" എന്ന താളിൽനിന്ന് ശേഖരിച്ചത്