താൾ:George Pattabhishekam 1912.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കലാശാലകൾ അപ്പോഴപ്പോൾ ഏർപ്പെടുത്തീട്ടുള്ള വ്യവസ്ഥകൾ ഞാൻ അനുകന്പയോടെ വീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇനിയും പലതും ചെയ്യേണ്ടതായുണ്ട്. ശാസ്ത്രങ്ങളിലേയും കലകളിലേയും പ്രധാനപ്പെട്ട ശാഖകളിൽ ബോധനത്തിന്നുള്ള വ്യവസ്ഥകളും ശാസ്ത്രീയാന്വേഷമത്തിന്നുവേണ്ട സൌകര്യങ്ങളുമില്ലാത്ത യാതൊരു സർവ്വകലാശാലയും ഇക്കാലത്തു പൂർണ്ണവ്യവസ്ഥകളോടുകൂടിയ ഒന്നായി ഗണിക്കപ്പെടുവാൻ പാടില്ല. നിങ്ങൾ പൂർവ്വീകപാണ്ഡിത്യത്തെ പരിരക്ഷിക്കുകയും അതോടുകൂടിത്തന്നെ പാശ്ചാത്യശാസ്ത്രത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. സൽ സ്വഭാവമില്ലെങ്കിൽ പാണ്ഡിത്യംകൊണ്ടുപ്രയോജനമില്ലല്ലോ. അതിനാൽ സൽസ്വഭാവരൂപീകരണത്തിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മുന്പാകേയുള്ള പ്രവൃത്തിയിൽ ഞാൻ നിങ്ങൾക്കു വിജയങ്ങൾ ആശിക്കുന്നു. നിങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നവയായ ആഗ്രഹങ്ങൾ ഉൽകൃഷ്ടങ്ങളും അവയെ ലഭിക്കുന്നതിന്നായുള്ള നിങ്ങളുടെ ശ്രമങ്ങൾ നിരന്തരങ്ങളുമായിരിക്കട്ടെ. ഇങ്ങിനെയായാൽ ഈശ്വരകൃപകൊണ്ട് നിങ്ങൾക്ക് വിജയം സിദ്ധിക്കുന്നതാണ്. ആറു സംവത്സരങ്ങൾക്കുമുന്പു ഞാൻ ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് അനുകന്പയെ പ്രകാശിപ്പിക്കുന്നതായ ഒരു സന്ദേശമയച്ചു. ഇന്നു ഇന്ത്യയിൽവെച്ച് "അഭീഷ്ടസാദ്ധ്യത്തിലുള്ള വിശ്വാസം" എന്ന അടയാളവാക്യമാണ് ഞാൻ നൽകുന്നത്. ഒരു പുതിയ ജീവിതത്തിൻറെ ലക്ഷണങ്ങ പ്രേരണകളും എല്ലാ ഭാഗത്തും ഞാൻ കാണുന്നു. വിദ്യാഭ്യാസം നിങ്ങൾക്ക് ആകാംക്ഷകളെ ഉണ്ടാക്കിതീർത്തിരിക്കുന്നു. ശ്രേതരമായും ഉന്നതതരമായുമുള്ള വിദ്യാഭ്യാസത്താൽ നിങ്ങൾക്ക് ഇഷ്ടതരവും ഉന്നത്തരവുമായ അഭിലാഷങ്ങൾ ഉണ്ടാകാവുന്നതാണ്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിൻറെ അഭിവൃദ്ധിക്കായി എൻറെ ഗവർണ്ണർജനറൽ വലിയ സംഖ്യകൾ വിനിയോഗിക്കുന്നതാണെന്നു എൻറെ ആജ്ഞപ്രകാരം ദൽഹിയിൽവെച്ചു പ്രഖ്യാപനം ചെയ്കയുണ്ടായല്ലോ. വ്യവസായത്തിലും കൃഷിയിലും ജീവിതത്തിലെ മറ്റു പ്രവൃത്തിമാർഗ്ഗങ്ങളിലും ഇതരരാജ്യക്കാരോടു കി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/81&oldid=160270" എന്ന താളിൽനിന്ന് ശേഖരിച്ചത്