താൾ:George Pattabhishekam 1912.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായ ഭാവിയുടേയും, ലക്ഷണങ്ങൾ യാതൊരു പട്ടണങ്ങൾക്കും മുന്പുണ്ടായിട്ടില്ലെന്നുള്ളതും തീർച്ചയാണ്. ഇന്ത്യാഗവർമ്മേണ്ടിൻറെ തലസ്ഥാനം കൽക്കത്തയിൽനിന്നു മാറ്റുന്നതിലേക്കുണ്ടായ തീർച്ച, പൂർണ്ണമായും ശ്രദ്ധാപൂർവ്വമായുള്ള ആലോചനകൂടാതേയല്ല ഉണ്ടായിട്ടുള്ളത്. ഇതേപ്രകാരത്തിലുള്ള അഭിപ്രായങ്ങളെപ്പറ്റി വളരേ കാലത്തിന്നു മുന്പുതന്നെ, അതായത് 1868 ൽ, ആലോചനകൾ നടത്തപ്പെടുകയുണ്ടായിട്ടുണ്ട്. വാദത്തിന്നിടയുള്ള രേഖകളും ധാരാളമുണ്ടായിരുന്നു. വലുതായ മാറ്റങ്ങളൊന്നും, അവര എത്ര ഗുണപ്രദങ്ങളായാലും, കുറേ പരിത്യാഗം കൂടാതേയോ, ഏതാനും ചിലരുടെ താല്പര്യങ്ങൾക്കു കുറേ ദോഷം ഉണ്ടാകതേയോ ഏതെങ്കിലും പ്രത്യേക പ്രദേശത്തുള്ളവരുടെ അഭിപ്രായാഗതികൾക്കു കുറേവിരോധം വരുത്താതേയോ നടപ്പിൽ വരുത്തുന്നതിന്നു സാധിക്കുന്നതല്ല. എന്നാൽ, തിരുമനസ്സിലേ ഗവർണ്ണർജനറലുടെ നിലയിൽ സംസാരിക്കുന്നതിന്നു എനിക്കനുവാദമുള്ളപക്ഷം, അധികമാളുകൾക്കും ഇത്രയും ഗുണപ്രദവും കുറേ പേർക്ക് താൽപര്യമുള്ള സംഗതികൾക്ക് ഇത്രയും കുറവായവിധം ദോഷകരമായതുമായ ഇത്ര പ്രധാനപ്പെട്ട മാറ്റങ്ങൾ ഇതിന്നു മുന്പുണ്ടായിട്ടില്ലെന്നും, കുറേപേർക്കുണ്ടാകുമെന്നു വിചാരിക്കുന്നതായാൽ ദോഷംതന്നെ കേവലം താൽക്കാലികമായതും അധികം താമസിയാതെതന്നെ ഈ മാറ്റം കൊണ്ടുണ്ടാകുന്ന ഗുണങ്ങളെ അപേക്ഷിച്ചു നിസ്സാരമായിത്തീരുന്നതുമാണെന്നും തിരുമനസ്സിലെ മന്ത്രിമാരുടെ അഭിപ്രായമനുസരിച്ചു മുറപ്രകാരം തിരുമനസ്സുകൊണ്ടു ചെയ്തിരിക്കുന്ന തീർച്ച, ഇതിനോടുകൂടിയുണ്ടാകുന്ന മറ്റു മാറ്റങ്ങളോടുകൂടി ഇന്ത്യാഗവർമ്മേണ്ടിൻറെ ഭരണരീതികളിൽ വലുതായ പരിഷ്ക്കാരങ്ങൾക്കിടയാക്കുകയും മത്സരത്തേയും ഛിദ്രത്തേയും ഉൻമൂലനം ചെയ്യുകയും, സമാധാനസംതൃപ്തി എന്നവയോടുകൂടിയ ഒരു ഘട്ടത്തെ അവതരിപ്പിക്കയും ചെയ്യുമെന്നും ഞങ്ങൾക്കു വിശ്വാസമുണ്ടെന്നും, എനിക്കുവേണ്ടിയും ഭരണ നിർവ്വഹണസഭയിൽ എൻറെ കൂടെയുള്ള മറ്റംഗങ്ങൾക്കുവേണ്ടിയും പ്രസ്താവിക്കുന്നതിന്നു ഞാൻ ആഗ്രഹിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/71&oldid=160259" എന്ന താളിൽനിന്ന് ശേഖരിച്ചത്