താൾ:George Pattabhishekam 1912.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്ര കുറവായവിധമുള്ള അഭിപ്രായഭേദത്തിനും വാദത്തിന്നും ഇടയുള്ളതും തിരുമേനിയുടെ വിശ്വസ്തരായ പ്രജകളിൽ എല്ലാ വർഗ്ഗക്കാരുടേയും ഉത്സാഹസഹിതവും ഭക്തിപൂർവ്വവുമായ സമ്മതം വരുത്തുന്നതിന്നു ഇത്രത്തോളം മാർഗ്ഗമുള്ളതുമായ മറ്റു യാതൊരു വിധത്തിലും ഈ തീർച്ച വരുത്തുകയോ, പ്രഖ്യാപനം ചെയ്യുകയോ ചെയ്യാൻ പാടില്ലെന്നും ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു. ഈ കല്ലുകൾ സ്ഥാപിക്കപ്പെടുന്നതായ സ്ഥലത്തിന്നു ചുറ്റു ഈശ്വരകൃപയാൽ ഉണ്ടാക്കാമെന്നു ഞങ്ങൾ ആശിക്കുന്നതായ ശ്രേഷ്" പട്ടണം അതിൻറെ ജനനത്തിന്നിടയാക്കിയതായ അവസരത്തിന്നു യോഗ്യമായിരിക്കുമെന്നു ഞങ്ങൾ ഹൃദയപൂർവ്വം വിശ്വസിക്കുന്നു. ഈ കല്ലുകളോ, പരിഷ്ക്കാരത്തിൻറെയും സാമ്രാജ്യത്തിൻറെയും പുരാതന തലസ്ഥാനമായ ഈ നഗരത്തിൽ തിരുമേനികളുടേ സാന്നിദ്ധ്യത്തിൻറെയും, തിരുമേനികളുടെ ഭക്തന്മാരായ പ്രജകളോടായി ഈ സ്ഥലത്തുവെച്ചു പ്രഖ്യാപനം ചെയ്യപ്പെട്ടതായ പ്രധാനപ്പെട്ട തീർപ്പിൻറെയും സ്മാരകമായി എന്നെന്നേക്കും സ്ഥിതിച്ചെയ്യുന്നതാണ്" ചക്രവർത്തി തിരുമനസ്സിലെ മറുപടി. "ദൽഹിയിൽനിന്നു പോകുന്നതിന്നു മുന്പായി, നാം ഇപ്പോൾ നില്ക്കുന്നതായ സ്ഥലത്തു ഉത്ഭവിക്കുന്നതായ ഈ സാമ്രാജ്യ തലസ്ഥാനത്തിൻറെ അടിസ്ഥാനക്കല്ലിടുന്നതിന്ന് ഞങഅങൾക്കു സാധിച്ചതിൽ ചക്രവർത്തിനിക്കും എനിക്കും അസാമാന്യമായ തൃപ്തിയുണ്ട്. മൂന്നു ദിവസം മുന്പ്, ആ മനോഹരവും, ഞങ്ങളെ സംബന്ധിച്ചേടത്തോളം, ഹൃദയത്തിൽ പതിയുന്നതുമായ എൻറെ കിരീടധാരണാവസരത്തിൽ എനിക്ക് പ്രഖ്യാപനം ചെയ്യുന്നതിന്നു സന്തോഷം നൽകിയതായ ആ പ്രധാന സംഗതിയെ നടപ്പിൽ വരുത്തുന്നതിന്നുള്ള പ്രഥമ നടപവിടയാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോൾ നടപ്പിൽ വരുത്തുന്നതിന്നു നിശ്ചയിച്ചിട്ടുള്ള വലിയ മാറ്റങ്ങളുടെ ഗുണപ്രദങ്ങളും അതിപ്രധാനങ്ങളുമായ ഫലങ്ങളെപ്പറ്റിയുള്ള പ്രതീക്ഷ, ഇന്ത്യക്കു പരിഷ്കൃത രാജ്യഭരണവും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/72&oldid=160260" എന്ന താളിൽനിന്ന് ശേഖരിച്ചത്