താൾ:George Pattabhishekam 1912.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-57-

ച്ചിരുന്നത്. യോദ്ധാക്കൾ രണ്ടായിരം വാര ദീർഘത്തിൽ അണി അണിയായി ദൽഹി മൈതാനിയിൽ രാജദമ്പതിമാരുടെ പരിശോധനക്ക് ഒരുങ്ങി നില്ക്കുന്നതായ കാഴ്ച കാണേണ്ടതായ ഒന്നായിരുന്നു. ചക്രവർത്തി തിരുമനസ്സുകൊണ്ട്, അണിയായി നിർത്തിയ പട്ടാളക്കാരേ പരിശോധിച്ചതിൽപിന്നെ രാജധാനിക്കെഴുന്നെള്ളുകയും ഉച്ചതിരിഞ്ഞതീനുശേഷം "ഹോക്കേ ടൂർണ്ണമെന്റെ" എന്ന കായികാഭ്യാസ പരീക്ഷ സന്ദർശിക്കുകയണ്ടായി.

ഡിസെമ്പ്ര 15-‌ാം നു- വെള്ളിയാല രാവിലേ ഇന്ത്യാ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായ ദൽഹി നഗരിയുടെ അസ്തിഭാരക്കല്ലിടുക എന്ന ഒരു ക്രിയ, രാജദമ്പതിമാർ നടത്തി. ഗവർണ്ണർ ജനറൽ തുടങ്ങി പത്തു നൂറു പേർ മാത്രമേ ഈ കർമ്മം നടത്തുന്ന ദിക്കിൽ ഹാജരുണ്ടായിരുന്നുള്ളൂ. ഹാർഡിഞ്ച്പ്രഭു താഴെ കൊടുക്കുന്ന ഒരു ചെറിയ പ്രസംഗരൂപേണ ചക്രവർത്തി തിരുമനസ്സോരു ദൽഹിയിൽ പുതുതായി സ്ഥാപിക്കാൻപോകുന്ന നഗരിയുടെ ഒന്നാമത്തെ കല്ലിടുവാൻ അപേക്ഷിച്ചു.

"ദൽഹിയിൽ സ്ഥാപിക്കുന്നതിന്നു നീശ്ചയിച്ചിട്ടുള്ള പ്രധാനപട്ടണത്തിന്റെ അടിസ്ഥാനക്കല്ലിടുന്നതിന്നു തിരുമനസ്സുകൊണ്ട സമ്മതിച്ചിരിക്കുന്നതിന്നോടുകൂടി, കിരീടധാരണദിവസം - ആഘോഷത്തിന്റെ മഹിമകൊണ്ടും അതിനെക്കാൾ അധികമായി, ആ ദിവസം ജനിപ്പിച്ചതായ ഹൃദയപൂർവ്വങ്ങളായ രാജഭക്തിപ്രകടനങ്ങൾകൊണ്ടും ഇന്ത്യാചരിത്രത്തിൽ എന്നെന്നേക്കും സ്മരണീയമായ ഒരു ദിവസം- തിരുമനസ്സുകൊണ്ടു ചെയ്ക അറിയിപ്പിൽ തിരുമേനികളുടെ ഒരു മുദ്ര വെക്കുകയാണ് ചെയ്യുന്നത്. ദൽഹിയുടെ സമീപത്തു അനേകം തലസ്ഥാന പട്ടണങ്ങൾ ഇതിനുമുമ്പു സ്ഥാപിക്കപ്പെടുകയുണ്ടായിട്ടുണ്ട്;

ഇവയിൽ ചിലതിന്റെ ഉത്ഭവം ഗ്രഹിക്കാൻ പാടില്ലാത്തവണ്ണം അത്ര പുരാതനങ്ങളുമാണ്. എന്നാൽ, തിരുമേനികൾ ഇപ്പോൾ നടത്തുന്നതായ് ക്രിയക്കുള്ള ശുഭലക്ഷണങ്ങളേക്കാൾ അധികരിച്ച ശുഭലക്ഷണങ്ങളോടുകൂടി യാതൊരു പട്ടണവും ഇതുവരേ ഉണ്ടായിട്ടില്ല; ഇതിനെക്കാൾ അധികരിച്ചതായ് സ്ഥിരത്വത്തിന്റേയും, ക്ഷേമകരവും പ്രശസ്തവു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/70&oldid=160258" എന്ന താളിൽനിന്ന് ശേഖരിച്ചത്