താൾ:George Pattabhishekam 1912.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥാനങ്ങൾ ഇപ്പോഴുള്ളവരോ മേലാൽ ലഭിക്കപ്പെടുന്നവരോ ആയ ആളുകൾക്ക് ബഹുമാനചിഹ്നമായി പ്രത്യേക മുദ്രകൾ നൽകുകപ്പെടേണമെന്നും, മഹോപാദ്ധ്യായൻ, ഷംസുൽആൾമാൻ എന്നീ പൂജ്യബഹുമതികൾ ഇപ്പോഴുള്ളവരോ, മേലാൽ ലഭിക്കുന്നവരോ ആയ ആളുകൾക്ക് ഇന്ത്യയുടെ പുരാതന പാണ്ഡിത്യത്തിൻിറെ സൽകീർത്തിക്കായി വർഷംതോറും ഒരു പെൻഷ്യൻ നൽകേണമെന്നും തിരുമനസ്സുകൊണ്ട് ആജ്ഞാപിച്ചിരിക്കുന്നു. ഈ ദർബ്ബാറിൻറെ സ്മാരകമായും ഗണനീയമായ പൊതുകാര്യപ്രവൃത്തിക്കു പ്രതിഫലമായും പശ്ചിമോത്തര അതൃത്തിസംസ്ഥാനങ്ങളിലും ബലൂചിസ്റ്റാനിലും നികുതി കൂടാതെ കുറേ ഭൂമി അതു ലഭിക്കുന്ന ആളുടെ ജീവകാലവരെയും, തദ്ദേശ ഭരണാധികൃതന്മാരുടെ യുക്തപോലെ പിന്നെയും ഒരാളുടെ ജീവകാലംവരെയും നൽകപ്പെടുകയോ വീണ്ടെടുത്തു കൊടുക്കപ്പെടുകയോ ചെയ്യേണ്ടതാണെന്നുമുള്ളതാണ് തിരുമനസ്സുകൊണ്ട് ചെയ്തിരിക്കുന്ന മറ്റൊരു ആജ്ഞ. ഇന്ത്യൻ രാജാക്കന്മാരുടെ ക്ഷേമത്തിൽ തിരുമനസ്സിലേയ്ക്കുള്ള സൌഹാർദ്ദപൂർവ്വമായ ഔത്സുക്യം നിമിത്തം രാജാക്കന്മാർ പിൻവാലപ്രകാരം രാജസ്ഥാനത്തിൽ പ്രവേശിക്കുന്പോൾ അവർ നൽകുന്നതായ "നാസറാനി" സംഖ്യകൾ മേലാൽ നൽകേണ്ടതില്ലെന്നും, കാത്സ്യവാർ, ഗുജരറ്റ് എന്നിവിടങ്ങളിലെ ചില എസ്റ്റേറ്റുകളുടെ അധികാരകളും, മീവാറിലെ ഭൂമിയാചീഫുകളും ഗവർമ്മേണ്ടിന്നു കൊടുക്കാനുള്ള ചില്ലറ കടങ്ങൾ, ഇന്ത്യാഗവർമ്മേണ്ടിൻറെ കല്പനപ്രകാരം മഉഴുവനായോ കുറേ ഭാഗമായോ വിട്ടുകൊടുക്കപ്പെടുന്നതാണെന്നും പ്രഖ്യാപനം ചെയ്യുന്നതിന്നു തിരുമനസ്സുകൊണ്ട് എ്ന്നോടാജ്ഞാപിച്ചിരിക്കുന്നു. ഇന്പീരിയൽ സർവ്വീസ്സ് വക പ്രവൃത്തികളിൽ തിരുമനസ്സിലേക്കുള്ള അഭിനന്ദനത്തിൻറെ സൂചകമായി അവരുടെ കൂട്ടത്തിൽ നിന്നു "ഓർഡർ ഓഫ് ബ്രീട്ടീഷ് ഇൻഡ്യ" സംബന്ധിച്ചുള്ള സ്ഥാനങ്ങളിലേക്ക് ഇപ്പോഴുള്ളതിനേക്കാൾ കുറെകൂടി ആളുകളെ നിയമിക്കുന്നതാണ്. പല കുറ്റങ്ങൾക്കുമായി ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നവരായ ഏതാനും തടവുകാരേ തിരുമനസ്സിലെ കാരണ്യാതിരേകത്താൽ തടവിൽനിന്നു മോചനം ചെയ്യുന്നതിന്നും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/55&oldid=160241" എന്ന താളിൽനിന്ന് ശേഖരിച്ചത്