താൾ:George Pattabhishekam 1912.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൽകപ്പെടുന്ന "വിക്ടോറിയക്രോസ്സ്" (വി,സി.) മുദ്രക്ക് അർഹന്മാരാണെന്നും, തിരുമനസ്സിലെ കിരീടധാരണ മഹോത്സവദിനം തുടങ്ങിയുള്ള പത്തു സംവത്സരകാലത്തിൽ "ഓർഡർ ഓഫ് ബ്രിട്ടീഷ് ഇൻഡ്യ" സംബന്ധിച്ചുള്ള ബഹുമതികളുടെ എണ്ണത്തിൽ ഒന്നാം വകുപ്പിൽ 52 എണ്ണം വർദ്ധിപ്പിക്കുന്നതാണെന്നും, ഈ ചരിത്രപ്രധാനങ്ങളായ ആചാരങ്ങളുടെ സ്മാരകമായി ഒന്നാം ക്ളാസ്സിൽ 15 പുതിയ നിയമനങ്ങളും രണ്ടാം ക്ലാസ്സിൽ 19 പുതിയ നിയമനങ്ങളുണ്ടാകുന്നതാണെന്നും, മേലാൽ അതൃത്തികളിലെ പട്ടാള സൈന്യത്തിലേയും പട്ടാള പോലീസ്സിലേയും അംഗങ്ങൾ മേൽപറയപ്പെട്ട സ്ഥാനങ്ങൾക്ക് അർഹന്മാരായിരിക്കുമെന്നും, ദീർഘകാലവും വളരേ പ്രശസ്തമായവിധവും ജോലിചെയ്തിട്ടുള്ളവനരായ ഇന്ത്യൻ പട്ടാളത്തിലെ ഏതാനും നാട്ടുകാരായ ഉദ്യോഗസ്ഥന്മാർക്ക്, തരാതരംപോലെ സ്ഥലം കല്പിച്ചുകൊടുക്കുകയോ ഭൂനികുതി ഒഴിവാക്കുകയോ ചെയ്യുന്നതാണെന്നും "ഇൻഡ്യൻ ഓർഡർ ഓഫ് മെരിറ്റ്" (പ്രശസ്തമായ വിധത്തിൽ ജോലി ചെയ്തിട്ടുള്ളതിലേക്കു ബഹുമതി) സംബന്ധിച്ചുള്ള സ്ഥാനത്തിൽ ഉൾപ്പെട്ടവരായ സൈന്യവകുപ്പിലെ ജീവനക്കാർ മരിക്കുന്പോൾ അവരുടെ വിധവകൾക്ക് ഇപ്പോൾ മൂന്ന സംവത്സരത്തേക്കുമാത്രം അനുവദിക്കപ്പെട്ടുവരുന്ന പ്രത്യേക അലവൻസുകൾ ഈ ദര്ബ്ബാറിൻറെ തിയ്യതി മുതൽ മേലാൽ അപ്രകാരമുള്ള വിധവകൾ മരിക്കുന്നതുവരേയോ വിവാഹം ചെയ്യപ്പെടുന്നതുവരേയോ അവർക്ക് അനുവദിക്കേണ്ടതാണെന്നും ഇതിനാൽ തീർപ്പു കല്പിച്ചിരിക്കുന്നു. ഇതിന്നും പുറമെ സിവിൽ സർവ്വീസ്സിലെ ഉദ്യോഗസ്ഥന്മാരുടെ ഭക്തിസൂചകങ്ങളും വിജയപൂർവ്വങ്ങളായ പ്രയത്നങ്ങളെ അംഗീകരിച്ചു പ്രതിമാസശന്പളം അന്പതു ഉറുപ്പികയിൽ കവിയാത്തവരായ ഗവർമ്മേണ്ടുസിവിൽ വകുപ്പിലെ എല്ലാ സ്ഥിരജീവനകാർക്കും അര മാസത്തെ ശന്പളം നൽകുന്നതാണെന്ന് അറിയിക്കുന്നതിലേക്കും തിരുമനസ്സുകൊണ്ട് എന്നോടാജ്ഞാപിച്ചിരിക്കുന്നു. ഇതിന്നുപുറമെ ദിവാൻ ബഹദൂർ, സർദാർ ബഹദൂർ, ഖാൻബഹദൂർ, റായിബഹദൂർ, റാവുബഹദൂർ, ഖാൻസാഹിബ്ബ്, റായിസാഹിബ്ബ്, റാവുസാഹിബ്ബ് എന്നീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/54&oldid=160240" എന്ന താളിൽനിന്ന് ശേഖരിച്ചത്