താൾ:George Pattabhishekam 1912.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കല്പനയുണ്ടായിട്ടുണ്ട്. വഞ്ചനകൊണ്ടുണ്ടായതല്ലാത്തവയും യഥാർത്ഥത്തിലുള്ള ദാരിദ്ര്യംകൊണ്ടുണ്ടായവയുമായ ചില്ലറ കടങ്ങൾക്കായി തടവുകളിൽ കിടക്കുന്നവരായ സിവിൽകടക്കാരേ തടവിൽ നിന്നു മോചിപ്പിക്കയും അവരുടെ കടങ്ങൾ കൊടുത്തുതീർക്കയും ചെയ്യേണമെന്നും തിരുമനസ്സുകൊണ്ടു കാരുണ്യപൂർവ്വം ആജ്ഞാപിച്ചിരിക്കുന്നു. ഈ സഹായധനങ്ങളും സൌജന്യങ്ങളും സംഭാവനകളും ലഭിക്കുന്ന ആളുകളുടെ പേരുവിവരവും ഏതെല്ലാം വ്യവസ്ഥകളിന്മേലാണ് ഈ സൌജന്യങ്ങൾ നൽകപ്പെടുന്നതെന്നുള്ള വിവരവും പിന്നീടു പ്രഖ്യാപനം ചെയ്യപ്പെടുന്നതാണഅ. ചക്രവർത്തി മഹാരാജാവിനെ ഈശ്വരൻ സംരക്ഷിക്കട്ടെ." ഗവർണ്ണൻ ജനറൽ ഈ രാജാജ്ഞയെ വായിച്ചുതീർന്ന ഉടനെ തൻറെ സ്ഥാനത്തുപോയി ഇരുന്നു. ഇതിന്നുശേഷം രാജദുതനായ മേജർജനറൽ ഹെയിട്ടൺ കുതിരപ്പുറത്തുനിന്നുകൊണ്ട് തൻറെ പരിചയെ പൊക്കിപ്പിടിച്ച് ചക്രവർത്തി തിരുമനസ്സിലേക്കു ഉറക്കെ ചിയെഴ്സ് വിളിച്ചു. ഇതിന്നു മറുപടിയായി ഇടിനാദം പോലേയുള്ള കോലാഹലസ്വരത്തിൽ ചിയെഴ്സ്വിളി വീണ്ടും വീണ്ടും മുഴങ്ങി. ഇതിനെ തുടർന്നു തന്പുകളിലുള്ളവരും പട്ടണങ്ങളിലുള്ളവരും ചിയെഴ്സ് വിളിച്ചപ്പോൾ ഈ ശബ്ദം അനേകനാഴികദൂരം കേൾക്കപ്പെടുകയുണ്ടായി. ഈ ലോകഹലശബ്ദത്താൽ ചക്രവർത്തിതിരുമനസ്സിലെ കിരീടധാരണം പ്രഖ്യാപനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നുള്ള വിവരം ദൽഹിപട്ടണം മുഴുവനും ഗ്രഹിച്ചു. ഇതിന്നിടയിൽ രാജദുതൻ രാജ്ഞി തിരുമനസ്സിലേക്കും ചിയെഴ്സ് വിളിക്കുകയുണ്ടായി. ചക്രവർത്തിതിരുമനസ്സുകൊണ്ട് ദർബ്ബാർ മഹാമണ്ഡപത്തിലേക്ക് വീണ്ടും പത്നീസമേതം എഴുന്നെള്ളി സിഹാസനത്തിൽ ചെന്നിരുന്നു. ദർബ്ബാർകർമ്മങ്ങളൊക്കെ അവസാനിച്ചുവെന്നും തിരുമേനികൾ രാജധാനിയിലേക്കു മടങ്ങി എഴുന്നെള്ളുവാൻ വണ്ടി കയറാനായി പോകയാണെന്നുമായിരുന്നു ഈ രം പ്രദേശത്തുള്ളവരൊക്കെ വിചാരിച്ചിരുന്നത്. മുങ്കുട്ടി പ്രസിദ്ധം ചെയ്തിരുന്ന കാര്യപരിപാടിപ്രകാരവും ഈ ദർബ്ബാർ രാജകീയമഹാമണ്ഡപത്തിൽവെച്ച് അവസാനിക്കുമെന്നായിരുന്നു. ദർബ്ബാർ മ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/56&oldid=160242" എന്ന താളിൽനിന്ന് ശേഖരിച്ചത്