സ്ഥിതിയായിതോന്നിയേക്കാം. എന്നാൽ, ദൂരത്താകട്ടെ സമീപത്താകട്ടെ ഈശ്വരൻ സൃഷ്ടിജാലങ്ങളെയെല്ലാം ആ അവസാനസ്ഥിതിയിലേക്കാണ് നയിക്കുന്നത്. എതെങ്കിലും സാമ്രാജ്യത്തിൻറെയൊ സാമുദായികസ്ഥാപനത്തിൻറെയൊ സ്ഥിരമായ പ്രാധാന്യം ഭൂലോകത്തിൽ സഹോദരത്വപ്രമാണത്തെ യഥാർത്ഥവും ഫലവത്തുമാക്കുകയും തദ്വാരാ ഈശ്വരലോകത്തിനെ കൂറേകൂടി സമീപസ്ഥമാക്കുകയും ചെയ്യുന്നതിന്നുള്ള ശക്തിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഭാവിയിൽ നമ്മുടെ സാമ്രാജ്യത്തിൻറെ പ്രവൃത്തി അതിലാണ് സ്ഥിതിചെയ്യുക. ഈ മഹത്തായ ഉദ്ദേശത്തിൻറെ നിർവ്വഹമം രാജ്യതന്ത്രജ്ഞന്മാരിലും ഭരണധുരന്ധരന്മാരിലും മാത്രമല്ല സ്ഥിതിചെയ്യുന്നതെന്നും അതിനേക്കാൾ അധികരിച്ച് പ്രതിദിനമുള്ള സാധാരണകൃത്യങ്ങളിൽ പ്രവേശിക്കുന്നവരായ സാധാരണ ജനങ്ങളിലാണ് സ്ഥിതിചെയ്യുന്നതെന്നും നാം വിസ്മരിച്ചു കൂട. സഹോദരത്വത്തെ അസാദ്ധ്യമാക്കിത്തീർക്കുന്ന അവിസ്തൃത വിശ്വാസങ്ങളും ക്രിസ്തുമത്തിന്നു വിരുദ്ധങ്ങളായ വിചാരങ്ങളും ദൂരെ ത്യജിക്കയും ക്രിസ്തുവിൻറെ സ്വഭാവഗതിയെ പിന്തുടർന്നു, ജീവിതം സംബന്ധിച്ചുള്ള കാര്യങ്ങലെ നിഷ്കളങ്കമായി അവലോകനം ചെയ്യുന്നതിലേക്കും വിവിധജാതിമതസൂന്മാരുമായുള്ള ബന്ധങ്ങളിൽ സഹോദരത്വപ്രമാണത്തെ ഉപയോഗപ്പെടുത്തുന്നതിലേക്കും ഓരോ പുരുഷനും സ്ത്രീയും നിഷ്കപടമായി പ്രയത്നിക്കുകയും ചെയ്യുകയാണ് ഏറ്റവും അത്യാവശ്യകമായിരിക്കുന്നത്. യേശുവിൻറെ സദുപദേശങ്ങളിലടങ്ങിട്ടുള്ള ഏറ്റവും ഉൽകൃഷ്ടമായ മാകയാണ് നാം പ്രമാണമായി മുൻനിർത്തേണ്ടത്. അതിനേക്കാൾ താണതരങ്ങളായ മാതൃകകളെക്കൊണ്ട് നാം തൃപ്തരായികൂടരുത്. ഇന്ത്യയിലെ ഇംഗ്ലീഷ്കാർ കാര്യക്ഷമത കൃത്യനിഷ്", നീതിതല്പരത എന്നിവയേ നിഷ്കർഷിക്കുന്നു. അവർ സഹോദരത്വത്തിനായും സ്നേഹത്തിനായുംകൂടി കൂറേക്കൂടി നിഷ്കർഷിക്കേണ്ടതാണ്. യേശുവിൻറെ സ്നേഹം, സ്വാർത്ഥപരിത്യാഗം, ഇവയേക്കാൾ കുറവായ ഒരു വിചാരം ഈശ്വരൻ നമ്മുടെ വക്കൽ ഏല്പിച്ചിട്ടുള്ള സാമ്രാജ്യം സംബന്ധിച്ചുള്ള മഹത്തായ പ്രവൃത്തിക്കു മതിയാകുന്നതാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |