താൾ:George Pattabhishekam 1912.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിധിയായിട്ടാണ് രാജ്യഭരണം ചെയ്യുന്നതെന്നുള്ള വാസ്തവത്തെ ബലപ്പെടുത്തുന്നു. സർവ്വശക്തനായ ഈശ്വരൻറെ ചൈതന്യം ഈ ദർബ്ബാർ സംബന്ധിച്ചുള്ള മഹിമാനങ്ങൾക്കെല്ലാം അടിസ്ഥാനമായി സ്ഥിതിച്ചെയ്യുന്നു. നമ്മുടെ മഹാരാജാവിനെ ആ ഉൽകൃഷ്ടസ്ഥാനത്തിലേക്കുദൈവമാണ് നിയോഗിച്ചതെന്നും, ബ്രിട്ടീഷു സാമ്രാജ്യകിരീടം ദൈവബാഹുക്കളിൽ നിന്നാമ് അവിടുന്നു സ്വീകരിച്ചതെന്നും, ഈ മഹത്തായ ജോലിക്ക് ജ്ഞാനവും ശക്തിയും നൽകുന്നതിലേക്ക് ഈശ്വരനാണ് അദ്ദേഹത്തിനെ പരിശുദ്ധലേപനം ചെയ്തുതെന്നുള്ള നമ്മുടെ ഗാഢമായ വിശ്വാസത്തിലാണ് കിരീടധാരണത്തിൻറെ പ്രാധാന്യം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ക്രിസ്തീയസമുദായത്തിലെ ഒരു പ്രതിനിധിയുടെ നിലയിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. നമ്മുടെ ക്രിസ്ത്യാനികളല്ലാത്ത സഹോദരന്മാരും അവരുടെ മഹാരാജാവിൻറെ ഈശ്വരദത്തമായ അധികാരത്തിൽ നാം വിശ്വസിക്കുന്നതിനേക്കാൾ കുറവല്ലാത്ത ദൃഢതയോടേ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയിലെ സകലജനങ്ങൾക്കും അവരുടെ ചക്രവർത്തിയുടെ നേക്ക് തോന്നിട്ടുള്ള ഉത്സാഹപൂർമ്ണമായ രാജഭക്തിക്കുള്ള പ്രധാനകാരണം, അദ്ദേഹം ഈശ്വരപ്രതിനിധിയായിട്ടാണ് അവരെ ഭരിക്കുന്നതെന്നുള്ള വിശ്വാസമാണ്. ഇന്നത്തെ പ്രാർത്ഥന, ബ്രിട്ടീഷുസാമ്രാജ്യത്തിൻറെ വലുതായ ഉത്തരവാദിത്വത്തേയും നമ്മെ ധരിപ്പിക്കുന്നു. എല്ലാ ശക്തിയും ഈശ്വരങ്കൽനിന്ന ഉത്ഭവിക്കുന്നതിനാൽ ദൈവോദ്ദേശ്യങ്ങളെ നിർവ്വഹിക്കുന്നത് നമ്മുടെ കർത്തവ്യകർമ്മമാണ്. ലോകചരിത്രം, മനുഷ്യൻറെ വികരാങ്ങളും ആഗ്രഹങ്ങളുമായ കർമ്മപന്ഥാവിൽകൂടെ ക്രമേണയുള്ള ദൈവഛാ നിർവ്വഹണമാണ്. ദൈവഛയോടു ഐക്യതയില്ലാത്തതെല്ലാം വെറുതെ യായിത്തീരുകയും അതിനെ എതൃക്കുന്നതെല്ലാം നശിക്കുകയും ചെയ്യുന്നു. ഭൂലോകത്തിലെ മഹാരാജ്യം അവസാനത്തിൽ നമ്മുടെ ദൈവത്തിൻറെയും കൃസ്തുവിൻറെയും രാജ്യം ഈശ്വരൻറെ പൈതൃത്വവും മനുഷ്യൻറെ സഹോദരത്വവും ഉൽകൃഷ്ടമായി വിലസുന്ന രാജ്യം- ആയിത്തീരുന്നതാണ്. അതു ഒരു ദുരസ്ഥമായ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/40&oldid=160225" എന്ന താളിൽനിന്ന് ശേഖരിച്ചത്