Jump to content

താൾ:George Pattabhishekam 1912.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നമ്മുടെ സാമ്രാജ്യത്തിലും ഭൂലോകത്തിലും വിവിധ ജാതിക്കാരേയും വിവിധ വർഗ്ഗക്കാരേയും പരസ്പരം വേർതിരിക്കുന്ന അഗാധമായ കടലുകളും പൊക്കമുള്ള മലകളുമുണ്ട്. ഇങ്ങിനെ വിവിധ വർഗ്ഗക്കാരുടെ മദ്ധ്യെ കടന്നുകൂടിട്ടുള്ള തടസ്ഥങ്ങളെ അകറ്റി അവരെ ഐക്യതയിൽ കൊണ്ടുവരുവാൻ നമ്മെ ശേഷിയുള്ളവരാക്കിത്തീർക്കന്ന ഒരു ശക്തി, ഈശ്വരസ്നേഹവും നമ്മുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലുള്ളതായ ക്രിസ്തുവിൻറെ ശക്തിയുമാണ്. ഈ ശക്തി നമുക്കു ലഭിക്കുന്നതിലേക്ക് ഈശ്വരൻ തുണക്കട്ടെ! വിവിധജാതിമതസൂരും, ചക്രവർത്തി തിരുമനസ്സിലെ നേർക്കുള്ള ഭക്തിയാകുന്ന ഏകവിചാരത്താൽ ഏകീഭവിക്കപ്പെട്ടവരുമായ, ദൽഹിയിലെ ഈ വലിയ ജനക്കൂട്ടം ഭാവിയിൽ-വിപത്ത്, കഷ്ടത, മത്സരം, സ്വാർത്ഥപരിത്യാഗം, വിശ്വാസം, സ്നേഹം എന്നീ മാർഗ്ഗങ്ങളിൽകൂടി നാം സ്ഥിരമായി ചിരിക്കുകയും, സഹോദരത്വം ഒരു സങ്കലപ്മമാതൃകയെന്ന നിലവിട്ട ഒരു യഥാർത്ഥസ്ഥിതിയായിത്തീരുകയും, ഭൂലോകം ഈശ്വരൻറെയും അദ്ദേഹത്തിൻറെ ക്രിസ്തുവിൻറെയും രാജ്യമായിത്തീരുകയും ചെയ്യുന്നതായ ഭാവിയിൽ - ഇതിലും ഉൽകൃഷ്ടതരമായ ഐക്യതയുടെ പ്രഥമചിഹ്നമായിരിക്കട്ടെ!" പ്രാർത്ഥന കഴിഞ്ഞതിന്നുശേഷം രാജദന്പതിമാർ അകന്പടികളോടുകൂടി സ്വസ്ഥാനത്തേക്ക് എഴുന്നെള്ളുകയും ചെയ്തു. 11-ാം നു തിങ്കളാഴ്ച പട്ടാള സംബന്ധമായ ചില കർമ്മങ്ങൾ നടത്തുകയായിരുന്നു. പ്രധാനമായുണ്ടായിരുന്നത്. ചക്രവർത്തി തിരുമേനി പട്ടാളങ്ങളെ പരിശോധിച്ച് ചില ബഹുമതികളൊക്കെ കൊടുക്കുകയും, വൈകുന്നേരം പട്ടാളക്കാരിൽ മത്സരക്കളിയിൽ ജയിച്ചവർക്ക് സമ്മാനങ്ങൾ കല്പിച്ചു കൊടുക്കുകയുമുണ്ടായി. ഇതു കൂടാതെ വിശേഷവിധിയായ വേറെ സംഭവങ്ങൾ അന്നേത്തെ ദിവസം ദൽഹിയിൽ നടത്തപ്പെട്ടിരുന്നില്ല. പട്ടണപ്രവേശം കഴിഞ്ഞ മുതൽ ദർബ്ബാർ സുദിനംവരെയുള്ള സംഭവങ്ങളുടെ ഒരു ചുരുക്കവിവരം ഇവിടെ കൊടുത്തവല്ലൊ. ദർബ്ബാർ ദിവസമായ ഡിസെബ്ര 12-ാംനു ചൊവ്വാഴ്ച നടന്ന സംഭവങ്ങൾ പ്രത്യേകം ഒരു അദ്ധ്യായമായി കൊടുപ്പാൻ വിചാരിക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/42&oldid=160227" എന്ന താളിൽനിന്ന് ശേഖരിച്ചത്