പ്പിച്ചിട്ടുള്ള പാ"ങ്ങളുടെ ഫലമായി നടത്തപ്പെട്ടിട്ടുള്ള ഭക്തിസൂചകങ്ങളായ വിശിഷ്ടകൃത്യങ്ങളാൽ വർണ്ണപ്പെടുത്തപ്പെട്ടവയായിരിക്കുന്നു. (പുർഡാ) അന്തഃപുര വാസിനികളുടെ ഇടിയിൽ, സാവധാനത്തിലാണെങ്കിലും ആവശ്യം ഉണ്ടാകുന്ന പരിഷ്കാരാഭിവൃദ്ധിയെ ഞാൻ ഗാഢമായ തൃപ്തിയോടുകൂടി ഗ്രഹിച്ചിട്ടുണ്ട്. നിങ്ങളുടെ കുട്ടികൾ അവരുടെ ഭാവിയിലെ ഭർത്തക്കന്മാരുടെ സംസ്ക്കരണം സിദ്ധിച്ചിട്ടുള്ളവരും ഉപയോഗമുള്ളവരുമായ സഹകാരിണികളായിത്തീരത്തക്കവണ്ണം അവരുടെ ഇടിയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കേണമെന്നും നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നവെന്നു എനിക്ക് നല്ലവണ്ണം ബോദ്ധ്യമായിട്ടുണ്ട്. നിങ്ങൾ എനിക്കു നല്കിട്ടുള്ള രത്നം എൻറെ ദൃഷ്ടികളിൽ എല്ലാ കാലത്തും വിലയേറിയതായിരിക്കുന്നതാണ്. ഞാൻ അതു ധരിക്കുന്പോഴെല്ലാം അനേകായിരം നാഴിക ദൂരത്തിലുള്ള സമുദ്രവും കരയും നമ്മെ വേർപ്പെടുത്തിയിരുന്നാലും, എൻറെ വിചാരങ്ങൾ പെട്ടെന്നു ഇന്ത്യിയിലെ ഭവനങ്ങളിൽ പറന്നെത്തുകയും ഈ ഉത്സാഹകരമായ സമ്മേളനത്തെപ്പറ്റിയുള്ള ഓർമ്മ, വീണ്ടും വീണ്ടും എൻറെ ഹൃദയത്തിൽ ഉദിപ്പിക്കുകയും നിങ്ങളുടെ മൃദുലഹൃദയങ്ങളിൽ എന്നേക്കുറിച്ചു തോന്നിട്ടുള്ള സ്നേഹത്തേ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നതാണ്. നിങ്ങളുടെ രത്നം ഒരു രാജകീയകുടുംബസ്വത്തായി ഭാവിയിലെ തലമുറകളുടെ കൈവശം വന്നു ചേരുകയും, ഒരു ഇംഗ്ലീഷുരാജ്ഞിയും ഇന്ത്യയിലെ സ്ത്രീകളുമായുണ്ടായ പ്രഥമസമ്മേളനത്തിൻറെ സ്മാരകമായി എന്നെന്നേക്കു നിലനിൽക്കുകയും ചെയ്യുന്നതാകുന്നു. നിങ്ങളുടെ അനുമോദനങ്ങൾക്കായും, ചക്രവർത്തിക്കുവേണ്ടിയും എനിക്കു വേണ്ടിയും നിങ്ങൾ പുറപ്പെടുവിച്ച മംഗളാശംസകൾക്കായും, ഞാൻ വന്ദനം പറയുന്നു. ബ്പിട്ടീഷുസാമ്രാജ്യത്തിൻറെ ബലത്തിന്നും ഐക്യതക്കും ക്ഷേമത്തിന്നുമായി നിങ്ങളോട് ചേർന്നു ഞാൻ പ്രാർത്ഥിക്കുകുയും ചെയ്യുന്നു."
അന്നു വൈകുന്നേരം രജാദന്പതിമാർ സർവ്വസൈന്യമത്സരക്കളി സന്ദർശിപ്പാൻ എഴുന്നെള്ളി. ഈ ദിവസം ഇപ്രകാരമൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |