താൾ:George Pattabhishekam 1912.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കെ കഴിഞ്ഞു. 10-ാനു ഞായറാഴ്ച ദർബ്ബാർ സംബന്ധമായ യാതൊരു കർമ്മങ്ങളും നടത്തേണ്ടതില്ലായിരുന്നു. എങ്കിലും ചില പ്രാർത്ഥനകളൊക്കെ നടത്തപ്പെട്ടിരുന്നു. ദൽഹിപട്ടണത്തിൻറെ പുരോഭാഗത്തിൽ കിടക്കുന്ന "ജഗൽപുരം" ദ്വീപിൽവെച്ച് ദൽഹിയിൽ ദർബ്ബാർ കാരണമായി സ്വരൂപിച്ചിട്ടുള്ള 60000 പട്ടാളക്കാരും 1500 ൽ അധികം സിവിലിയൻ ഉദ്യോഗസ്ഥന്മാരുംകൂടി "പെരേഡ് സർവ്വീസ്സ്" എന്ന ഒരു പ്രാർത്ഥന നടത്തിയിരുന്നു. ഈ സ്ഥലത്തിലേക്ക് ചക്രവർത്തിയും ചക്രവർത്തിനിയും യോഗ്യന്മാരായ വളരെ ക്രിസ്ത്രീയ വൈദികപ്രധാനികളും അകന്പടികളും ഹാജരുണ്ടായിരുന്നു. അന്നവിടെവെച്ച് നടത്തിയ പ്രാർത്ഥന ഇന്ത്യയിൽ അവിടവിടെ നിർത്തിട്ടുള്ള പട്ടാളക്കാരുടെ ഇടയിലും അതേസമയത്തുതന്നെ നടത്തുവാനുള്ള ഏർപ്പാടുകൾ മുൻകൂട്ടിതന്നെ ചെയ്തിട്ടുണ്ടായിരുന്നു. ഈ പ്രാർത്ഥനാനന്തരം മദിരാശിയിലെ ബിഷോപ്പ് (ക്രിസ്തീയ പുരോഹിതൻ) ചെയ്ത് ഒരു സാരവത്തായ ധർമ്മോപദേശപ്രസംഗത്തിൻറെ ഒരു പരിഭാഷ താഴെ കൊ‌ടുക്കുന്നു:- "നമ്മുടെ മതപ്രാർത്ഥന ഇന്നു ബ്രിട്ടീഷുസാമ്രാജ്യചരിത്രത്തിൽ അഭൂതപൂർവ്വമായ ഒരു വലിയ ചരിത്രസംഭവത്തിൻറെ ഒരംശമാകുന്നു. ഇവിടെ കൂടിയ യോഗത്താൽ മാത്രമല്ല, ഇന്ത്യ ഒട്ടുക്കും നമ്മുടെ സഹോദരന്മാരിൽ അനേകായിരം ഇന്ത്യക്കാരാലും, യൂറോപ്യന്മാരാലും ഇതു നടത്തപ്പെടുമെന്നുള്ളതിനാൽ ഇതു കുറേകൂടി ഹൃദയാകർഷകമായിരിക്കുന്നതുമാണ്. നാം ഉപയോഗിച്ചതായ പ്രാർത്ഥനകൾ ഇന്നു രാവിലെ പട്ടണങ്ങളിലും പള്ളികളിലും മ"‌‌ടങ്ങളിലും പ്രാർത്ഥനാലയങ്ങളിലും ഇരുപതു വിവിധഭാഷകളിൽ നടത്തപ്പെടുന്നതാണ്. ഈ ചരിത്രപ്രധാനമായ അവസരത്തിൽ പ്രാർത്ഥനയിലുള്ള ഈ ഐക്യത, കിരീടധാരണ ഡർബ്ബാറിനെ അടിസ്ഥാനപ്പെടുത്തി ആത്മീയകമായും മതസംബന്ധമായുള്ള പ്രമാണങ്ങളെപ്പറ്റിയുള്ള നമ്മുടെ ഗാഢമായ ബോധത്തെ പ്രത്യക്ഷമാകുന്നു. എല്ലാ ശക്തിയും ഈശ്വരനിൽനിന്നു ഉത്ഭവിക്കുന്നതായിട്ടാണല്ലൊ നാം വിശ്വസിക്കുന്നത്. നമ്മുടെ ചക്രവർത്തിയുടെ കിരീടധാരണം നടക്കുന്പോഴുള്ള കാലങ്ങളുടെ മഹിമ, അവിടുന്നു ദൈവപ്രതി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/39&oldid=160223" എന്ന താളിൽനിന്ന് ശേഖരിച്ചത്