പ്പിച്ചിരുന്നത്. ആ സമയം മേരി മഹാരാജ്ഞി, ദൽഹിയിൽ ചരിത്രസംബന്ധമായി ശ്രുതിപ്പെട്ട കാഴ്ചസ്ഥലങ്ങൾ ഓരോന്നായി സന്ദർശിക്കയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ദൽഹി തലസ്ഥാനമാക്കി ഭരിച്ചിരുന്ന "അടിമ" രാജാക്കന്മാരിൽ ഒന്നാമനായ"കുട്ടബ്" രാജാവിൻറെ വിജയസ്മരകമായി അക്കാലം നിർമ്മിക്കപ്പെട്ട "കുട്ടബ്മിനാർ" എന്ന മനോഹരമായ സ്തംഭത്തെ തിരുമേനി തൃക്കൺപാർത്തു. 9ാംനു രാവിലെ മേറി മഹാരാജ്ഞി, ദൽഹിയിൽ വന്നിട്ടുണ്ടായിരുന്ന മാന്യകളായ ഇന്ത്യാമഹിളകളേ രാജധാനിയിലേക്കു ക്ഷണിച്ചുവരുത്തി സ്ല്ക്കരിച്ചു. ഈ സല്ക്കാരത്തിൽ, ഹിന്ദുക്കളഉം മുഹമ്മദീയരുമായ പലെ രാജകന്യകമാരും ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ സ്ത്രീകളുടെ പ്രതിനിധിയെന്ന നിലയിൽ ഹാർഡിഞ്ച് പ്രഭുവിൻറെ പത്നി ഒരു മംഗളപത്രം സമർപ്പിക്കയും കൌതുകമുള്ള ഒരു രത്നാഭരണം തിരുമുൽക്കാഴ്ച വെക്കയും ചെയ്തിരുന്നു. ഈ മംഗളപത്രത്തിന്നു മേറി മഹാരാജ്ഞി താഴേ കാണിക്കുംപ്രകാരം മറുവടി കൊടുത്തു.
"നിങ്ങളുടെ സ്വാഗതത്തിലുള്ള സൌഹാർദ്ദം എൻറെ ഹൃദയത്തിൽ ഗാഢമായി പതിഞ്ഞിരിക്കുന്നു. ഇന്നു എന്നെ ഇവിടെ സന്ദർശിച്ചവരുടെ സൌമ്യമായ സ്വാഗതവചനങ്ങൾക്കായും നിഷ്കപടമായ ഭക്തിപ്രകടനത്തിന്നായും എനിക്കുള്ള ഹൃദയപൂർവ്വങ്ങളായ വന്ദനങ്ങൾ അവർ സ്വീകരിക്കയും, ഈ സാമ്രാജ്യത്തിലെ സഹോദരികളെ അറിയിക്കയും ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു. "ഭിത്തികളുടെ ഉള്ളിൽ താമസിക്കുന്നവരാ"യി പറയപ്പെട്ടിരിക്കുന്നവരുടെ (അന്തഃപുരസ്ത്രീകളുടെ) സന്തുഷ്ടിയിലും ക്ഷേമത്തിലും എനിക്കുള്ള വർദ്ധിതമായ ഔത്സുക്യത്തെ നിങ്ങളേ ബോദ്ധ്യപ്പെടുത്തേണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ സ്ത്രീകൾക്ക് അവരുടെ ഭവനങ്ങളിൽ എത്രത്തോളം പ്രയോജനകരവും മാഹാത്മ്യമഉള്ളതുമായ പ്രേരണശക്തി പ്രയോഗിക്കാമെന്നു ഇന്ത്യാചരിത്രം സ്പഷ്ടമാക്കുന്നുണ്ട്. ഇന്തയിലെ ശ്രേഷ്ടജനങ്ങളെ സംബന്ധിച്ചുള്ളി ഐതിഹ്യങ്ങൾ ഭാരതീയമാതാക്കന്മാർ അവരുടെ കുട്ടികളുടെ ഹൃദയങ്ങളിൽ അങ്കുരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |