Jump to content

താൾ:George Pattabhishekam 1912.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ള്ള ഭക്തിബഹുമാനത്താൽ യോജിച്ചുള്ള ഒരു കൂട്ടരാണ്. ഞങ്ങളുടെ ഇടയിലുള്ള ഈ ചുരുങ്ങിയ കാലത്തെ തിരുമേനിയുടെ സഞ്ചാരത്തിനിടയിൽ ഞങ്ങൾ പുറപ്പെടുവിക്കുന്നതിന്നു ശ്രമിക്കുന്നതായ ഞങ്ങളുടെ സന്തോഷഭിമാനവികാരങ്ങൾ, ഈ രാജ്യത്തിലെ എല്ലാ പട്ടണത്തിലും ഗ്രാമത്തിലും കുറവായ ആഡംബരത്തോടുകൂടിയായിരുന്നാലും ഒട്ടും കുറവല്ലാത്ത ഉത്സാഹത്തോടുകൂടി പ്രത്യക്ഷമാക്കപ്പെടുന്നതാണ്? തിരുമേനി ഇവിടെ എഴുന്നെള്ളിയിരിക്കുന്നതിൽ ഞങ്ങൾക്കുള്ള സന്തോഷം ചക്രവർത്തി തിരുമനസ്സിലെ സൌഹാർദ്ദപൂർവ്വമായ സാന്നിദ്ധ്യത്താൽ അപാരമായ വിധത്തിൽ വർദ്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ചക്രവർത്തിയുടെ പ്രശസ്തപത്നിയുടെ നിലയിൽ മാത്രമല്ല, ഇന്ത്യയിൽ ഏറ്റവും പൂജ്യമായി കരുതപ്പെടുന്നതും ഇന്ത്യക്കാരുടെ ഹൃദയങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ നിലയിലും ഞങ്ങൾ തിരുമേനിക്കു സ്വാഗതം പറഞ്ഞുകൊള്ളുന്നു തിരുമേനികൾക്ക് ആരോഗ്യവും സന്തുഷ്ടിയും ദീർഘജീവിതവും പ്രദാനം ചെയ്യുന്നതിലേക്കായി ഞങ്ങൾ പ്രാർത്ഥിക്കുകയും, തിരുമേനിയുടെ ഗുണപ്രദമായ ഭവനത്തിൻകീഴിൽ ഇന്ത്യാസാമ്രാജ്യത്തിന്നു സാമാധാനം, ക്ഷേമം, സംതൃപ്തി എന്നീ മാർഗ്ഗങ്ങളിൽ ക്രമപ്രവൃദ്ധമായ അഭിവൃദ്ധിയുണ്ടാകേണമെന്നു ആശംസിക്കുകയും ചെയ്യുന്നു. തിരുമനസ്സിലെ ഹൃദയത്തിൽ ഇതിനേക്കാൾ ദൃഢബന്ധമായ മറ്റൊരാഗ്രഹവുമില്ലെന്നു ഞങ്ങൾക്കു നല്ല നിശ്ചയമുണ്ട്."

തിരുമനസ്സിലെ മറുപടി

ചക്രവർത്തി തിരുമനസ്സിലെ മറുപടി ഇപ്രകാരമായിരുന്നു.

"നിങ്ങളുടെ രാജഭക്തി സഹിതവും അനുസരണപൂർവ്വകവുമായ മംഗളപത്രത്തിന്നായി, ചക്രവർത്തിനിക്കും എനിക്കും വേണ്ടി ഞാൻ നിങ്ങൾക്കു ഹൃദയപൂർവ്വം വന്ദനം പറയുന്നു. ഈ മംഗളപത്രത്തിലടങ്ങീയിട്ടുള്ള കാര്യങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ അസാമാന്യമായി പതിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിൽ വെച്ചുള്ള ഞങ്ങളുടെ കിരീടധാരണം സംബന്ധിച്ച് ഇന്ത്യയിൽ നിന്നും എൻറെ സാമ്രാജ്യത്തിലെ മറ്റെല്ലാം ഭാഗങ്ങളിൽ നിന്നും ഞങ്ങൾക്കു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/30&oldid=160214" എന്ന താളിൽനിന്ന് ശേഖരിച്ചത്