താൾ:George Pattabhishekam 1912.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യക്കർപ്പെട്ടിട്ടുള്ളവയും നിങ്ങളുടെ രാജ്യത്തു ഞങ്ങൾ എത്തിയതിൻറെ ശേഷം എൻറെ ഇന്ത്യക്കാരായ പ്രജകളിൽ നാനാജാതിമതസ്തന്മാരാലും ആവർത്തിക്കപ്പെട്ടിട്ടുള്ളവയും വാത്സല്യഭക്തിപൂർവ്വകങ്ങളായ നിരവധി സന്ദേശങ്ങളേ നിങ്ങളുടെ മംഗളപത്രത്തിലടങ്ങീട്ടുള്ള കാര്യങ്ങൾ എന്നെ ഓർമ്മിപ്പിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഗവർണ്ണർ ജനറലുടെ നിയമനിർമ്മാണസഭയിലെ സാമാജികന്മാരുടെയ ജ്ഞാനത്താലും, പരിചയത്താലും എൻറെ ഗവർണ്ണർജനറലിന്നു എന്തു സഹായവും ബലവുമാണ് ലഭിക്കുന്നതെന്നു ഞാൻ അദ്ദേഹത്തിൽനിന്നും ഗ്രഹിച്ചിട്ടുണ്ട്. ഇന്ത്യാനിവാസികൾക്കുവേണ്ടി നിങ്ങൾ നല്കീട്ടുള്ള സ്വാഗതം ഞാൻ വളരെ അഭിനന്ദിക്കുന്നു. നിങ്ങളുടെ മംഗളപത്രത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ഞങ്ങളുടെ ഹൃദയങ്ങളിൽ, ഇന്ത്യാരാജ്യത്തിനു സമാധാനം, ക്ഷേമം, സംതൃപ്തി എന്നീ മാർഗ്ഗങ്ങളിൽ ക്രമപ്രവൃദ്ധമായ അഭിവൃദ്ധിയുണ്ടാകേണമെന്നതിനേക്കാൾ പരമമായരിക്കുന്ന മറ്റൊരാഗ്രഹവുമില്ലെന്നു ഉറപ്പായി വിശ്വസിച്ചുകൊള്ളുവിൻ"

ഈ മംഗളപത്രവും മറുപടിയും കഴിഞ്ഞതിന്നുശേഷം തിരുമേനികൾക്ക് എഴുന്നെള്ളിതാമസിപ്പാൻ ചട്ടംചെയ്തു രാജധആനിയിലേക്ക് യാത്ര വീണ്ടും ആരംഭിച്ചു. ഇന്ത്യാഗവർണ്ണർജനറലായ ഹാർഡിഞ്ച്പ്രഭുവും, (ചക്രവർത്തി ഇന്ത്യയിൽ എഴുന്നൊള്ളി താമസിക്കുന്ന കാലത്തോളം വൈസ്രോയി എന്ന ഒരു ഉദ്യോഗം ഇല്ലെന്നാണ് നിശ്ചയം) സ്റ്റേറ്റ് സിക്രട്ടേരി ക്രൂപ്രഭവും ചക്രവർത്തി തിരുമനസ്സിലെ ഇടത്തും വലത്തും കുതിരപ്പുറത്തുതന്നെ ഉണ്ടായിരുന്നു. മേരി മഹാരാജ്ഞി, സകല ജനങ്ങളും തിരിച്ചറിയത്തക്ക വിധത്തിൽ വണ്ടിയിൽ ഇരുന്നിരുന്നതുകൊണ്ട് ചക്രവർത്തി അധികം പേർക്കും തിരിച്ചറിവാൻ തരമില്ലാത്ത വിധത്തിൽ വേഗം മുന്പിൽ കടന്നുപോയതിനാലുണ്ടായ ഇച്ഛാഭംഗം കാണികൾക്ക് അത്ര ഉണ്ടായില്ല. ചക്രവർത്തിയെ പിന്തുടർന്നിരുന്ന രാജാക്കന്മാരുടെ യാത്ര വിശേഷിച്ചും ഒരു ഘോഷയാത്രതന്നെയായിരുന്നു. അവരൊക്കെ കയറിയിരുന്ന വണ്ടികളും അവരുടെ ഉടുപ്പുകളും അകന്പടിക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/31&oldid=160215" എന്ന താളിൽനിന്ന് ശേഖരിച്ചത്