താൾ:George Pattabhishekam 1912.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

" ഗവർണ്ണർ ജനറലുടെ നിയമനിർമ്മാണസഭയിലെ സാമാജികന്മാരായ ഞങ്ങൾ, ബ്രിട്ടിഷിന്ത്യയിലെ ജനങ്ങൾക്കു വേണ്ടി, തിരുമേനികൾക്കു നിഷ്കപടവും ഹൃദയപൂർവ്വകവുമായ സ്വാഗതം ഭക്തിബഹുമാനപൂരസ്സരം പറഞ്ഞുകൊള്ളുന്നു. ഇന്ത്യാഭൂമിയിൽ പ്രവേശിച്ചിട്ടുള്ള ഈ മഹാരാജ്യത്തിലെ പ്രഥമചക്രവർത്തിയുടെ നിലയിൽ ഞങ്ങൾ തിരുമേനിക്കു സ്വാഗതം പറഞ്ഞുകൊള്ളൂന്നു. ചരിത്രപ്രധാനങ്ങളായ അനവധി സ്മരണകളോടുകൂടിയ ഈ പുരാതനപട്ടണത്തിൽ അനേകം രാജാക്കന്മാരും ചക്രവർത്തികളും രാജകീയപദവി വഹിച്ചിരുന്നിട്ടുണ്ട്. ഇപ്പോൾ നിലനില്ക്കുന്നവയായ പുരാതനകീർത്തിയുടെ ഉൽകൃഷ്ടങ്ങളായ സ്മാരകങ്ങൾ അവരുടെ മഹത്വത്തെ സ്പഷ്ടമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവരിൽ ഏറ്റവും പ്രശസ്തനായി ചക്രവർത്തിപോലും പൂർണ്ണമായ അധികാരത്തോടുകൂടിയിരുന്ന അവസരത്തിലും, ഈ വിസ്തൃതമായമായ രാജ്യത്തിലെ അവിഭക്തമായ ഭരണം കൈക്കൊണ്ടിരുന്നില്ല. ഇപ്രകാരമുള്ള രാജ്യമാണ് ഇപ്പോൾ തിരുമേനിയുടെ ഭരണത്തിൻകീഴിലിരിക്കുന്നുത്. തിരുമേനിയുടെ ഇവിടുത്തെ സാന്നിദ്ധ്യം, അതിനാൽ, ഇന്ത്യാചരിത്രത്തിലെ വിവിധങ്ങളായ രംഗങ്ങളിൽ അഭ്രതപൂർവ്വമായ ഒരു സംഭവമാണ്. ഈ സംഭവം എന്നെന്നേക്കും സ്മരിക്കപ്പെടുന്നതുമാണ്. ഇതു വളരെ പുരാതനകാലം മുതല്ക്കുതന്നെ ഋഷിമാരാലും മതോപാദ്ധ്യായന്മാരാലും ഉപദേശിക്കപ്പെട്ടിട്ടുള്ളതുമായ ഒന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളേക്കാൾ രാജഭക്തന്മാരും വിശ്വസ്തന്മാരുമായ പ്രജകൾ തിരുമേനിയുടെ വിസ്തൃതസാമ്രാജ്യത്തിലെ ഒരു ഭാഗത്തുമില്ല. വിവിധ ജാതിക്കാരും വിവിധ ഭാഷകൾ സംസാരിക്കുന്നവരും, വിവിധ മതസ്തന്മാരുമായ അനേകം ജനങ്ങളാണ് ഇന്ത്യാരാജ്യത്തിലുള്ളത്. എന്നാൽ, ഹിമാലയപർവ്വതത്തിലെ ഹിമശിഖരങ്ങൾ തുടങ്ങി ഐതിഹ്യപ്രധാനമായ രാമേശ്വരം വരേയും, പാശ്ചാത്യഭാഗത്തിലേ പർവ്വതനിരകൾ തുടങ്ങി ചൈനയിലേ അതൃത്തിവരേയുമുള്ള എല്ലാ ജനങ്ങളും തിരുമേനിയെപ്പറ്റിയും ബ്രിട്ടീഷുരാജവംശത്തെപ്പറ്റിയുമു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/29&oldid=160212" എന്ന താളിൽനിന്ന് ശേഖരിച്ചത്