താൾ:George Pattabhishekam 1912.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേനികളുടെ എഴുന്നെള്ളത്തോടൊന്നിച്ച് അകന്പടി കൂടിട്ടുള്ളവരൊഴികെ പട്ടാഭിഷേക ദർബ്ബാർകർമ്മത്തിൽ പങ്കുകൊൾവാൻ ബാദ്ധ്യതപ്പെട്ടവരും ക്ഷണനമനുസരിച്ചു വരുന്നവരും ഒക്കേ എത്തിച്ചേർന്നിരുന്നു. 7ാംനു പ്രഭാതത്തിന്നു മുന്പായിതന്നെ തിരുമേനികൾക്ക് എഴുന്നെള്ളേണ്ടതായ നിരത്തുകളുടെ ഇരുവശവും ജനങ്ങൾ വന്നു നിറഞ്ഞു തുടങ്ങിയിരിക്കുന്നു. തിരുമേനികൾ കയറിയിരുന്ന തീവണ്ടി ദൽഹി സ്റ്റേഷനിൽ എത്തിയതിൻറെ അടയാളമായി പഴയ കോട്ടയിൽനിന്നു ആചാരവെടികൾ പൊട്ടിത്തുടങ്ങിയപ്പോൾ ദൽഹി പട്ടണത്തിലുള്ളവരൊക്കെ ചക്രവർത്തിയും ചക്രവർത്തിനിയും പട്ടണപ്രവേശം തുടങ്ങിയെന്നു മനസ്സിലാക്കി. ഈ പീരങ്കിവെടിയെ പിന്തുടർന്നുംകൊണ്ട് നിരത്തിന്നിരുവശവും നാലുനാഴിക ദീർഘതയിൽ നിർത്തിയിരുന്ന പട്ടാളക്കാരുടെ അണിവെടി വളരെ നേരത്തോളം നിലനിന്നു. ഗവർണ്ണർ ജനറലും പത്നിയും തിരുമേനികളെ സ്റ്റേഷനിൽനിന്ന് എതിരേറ്റു, ഇന്ത്യാഭരണാധികാരികളിൽ പ്രമാണപ്പെട്ട ഗവർണ്ണർ മുതലായവരെ മുഖംകാട്ടി പരിചയപ്പെടുത്തി. അതിന്നുശേഷം കോട്ടക്കുള്ളിൽ കെട്ടി ഉണ്ടാക്കിയിരുന്ന സ്വീകരണക്കൂടാരത്തിന്നുള്ളിലേക്ക് എല്ലാവരും കൂടി പോയി. അവിടെയായിരുന്നു ഇന്ത്യയിലെ ഭരണാധികാരമുള്ള എല്ലാ സാമന്തരാജാക്കന്മാരും രാജദന്പതിമാരെ എതിരേല്പാൻ നിന്നിരുന്നത്. നൈസാം മഹാരാജാവു, ബറോഡ മഹാരാജാവ്, മൈസൂർ മഹാരാജാവ്, കാശ്മീർ മഹാരാജാവ് തുടങ്ങി ക്രമപ്രകാരം ഇവരിൽ ഓരോരുത്തരേയും തിരുമേനികളെ പരിചയപ്പെടുത്തി, അവരോടും അകന്പടികളോടും കൂടിയാണ് രാജവീഥിയിൽകൂടി പട്ടണപ്രവേഷഘോഷയാത്ര ആരംഭിച്ചത്. രാജവീഥിയിൽ ഒരിടത്ത് ഇരുവശവും കെട്ടിയുണ്ടാക്കിയ പന്തലിലായിരുന്നു ക്ഷണിക്കപ്പെട്ടവരെ ഇരുത്തിയിരുന്നത്. ഘോഷയാത്ര ഈ പന്തലിൻറെനടുവിലെത്തിയപ്പോൾ ദർബ്ബാർ കമ്മിറ്റിക്കാരുടെ വക ഒരു മംഗളപത്രം, ബഹുമാനപ്പെട്ട മിസ്റ്റർ ജെങ്കിൻസൻ (വൈസ്രോയിയുടെ കാര്യാലോചനസഭയിലെ ഒരു മെന്പർ) അവിടെ വെച്ചു സമർപ്പിക്കയുണ്ടായി.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/28&oldid=160211" എന്ന താളിൽനിന്ന് ശേഖരിച്ചത്