താൾ:George Pattabhishekam 1912.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മടങ്ങി, "മെദീന" എന്ന കപ്പലിൽ താമസത്തിന്നായി തിരുമേനി എഴുന്നെള്ളുകയും ചെയ്തു. ഈ സമയം സൂര്യൻ അസ്തമാനം ചെയ്യാതെ തൻറെ ഗതിയെ പശ്ചിമഗോളാർദ്ധത്തിൽ പ്രവിഷ്ടമാക്കി വെച്ചതും ഒരത്ഭുതമായി വിചാരിക്കേണ്ടതാണ്.

ഞായറാഴ്ച ദിവസം തിരുമേനികൾ അവരുടെ മതാചാരത്തിന്നനുസരിച്ച് ഇവിടുത്തെ കോട്ടയിലെ പള്ളിയിൽ പോയി ഈശ്വരാധ്യാനം ചെയ്തു. ഉച്ചസമയം ഇവിടെയുള്ള പ്രധാനപ്പെട്ട ആളുകളെ ക്ഷണിച്ചു ഗവർണ്ണർ താമസിക്കുന്ന "മലബാർഹിൽ" എന്ന രാജധാനിയിൽ വെച്ചു ഒരു വലിയ വിരുന്നുസല്ക്കാരം തിരുമേനികളുടെ വകയായി ബഹു ആഡംബരത്തിൽ കൊണ്ടാടിയിരുന്നു. തിങ്കളാഴ്ച ദിവസം മുപ്പതിനായിരം സ്കൂൾകൂട്ടികൾക്കുള്ള ഒരു വലിയ സല്ക്കാരം പ്രാചീനബോബായി പുരിപ്രദർശനസ്ഥലത്തു വെച്ചുണ്ടായി. ഈ അസാമാന്യമായ അടിയന്തരം തിരുമേനികൾക്ക് വളരെ ആനന്ദപ്രദമായിരുന്നു. ഇങ്ങിനെയുള്ള ഒരു സംഭവം ഇതുവരെ ബോബായിൽ ഉണ്ടായിട്ടില്ല. കൂടിയ സ്കൂൾകുട്ടികൾക്കെല്ലാവർക്കും ഓരോരോ സമ്മാനങ്ങളു നൽകിയിരുന്നു. തിരുമേനികൾ ഇവിടെ താമസിച്ച നാലുദിവസങ്ങളിൽ ഇവിടെയുണ്ടായ ദീപോത്സവങ്ങളും അഗ്നിക്രീഡാചമല്ക്കാരങ്ങളും പ്രധാനപ്പെട്ടണമായും രാജകിരീടാലങ്കാരമായും ഉള്ള ഈ ബോബായിയുടെ ഉന്നതപദവിക്ക് യഥോചിതമായിരുന്നുവെന്നു മാത്രം പറഞ്ഞ് വിവരണം ചുരുക്കുന്നു. ഇന്നു രാത്രി പത്തരമണി സമയം തിരുമേനികൾ അവർക്കു പ്രത്യേകമുണ്ടാക്കിയ തീവണ്ടിയിൽ കയറി ഡൽഹിക്കു യാത്രയായി."

IV.രാജദന്പതിമാരുടെ ദൽഹിപട്ടണ പ്രവേശം.

1911 ഡിഡന്പ 7ാംനു വ്യാഴാഴ്ചക്കു മുന്പായിതന്നെ ദൽഹി പട്ടണത്തിൽ രാജകീയദന്പതിമാരെ യഥോചിതം സ്വീകരിക്കേണ്ടതിന്നുള്ള എല്ലാ ഏർപ്പാടുകളും കഴിഞ്ഞിരുന്നുവെന്നു മാത്രമല്ല, തിരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/27&oldid=160210" എന്ന താളിൽനിന്ന് ശേഖരിച്ചത്