താൾ:George Pattabhishekam 1912.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

‌ന്നുള്ള സംഗതി എന്നെ ഓർമ്മപ്പെടുത്തീട്ടുണ്ടല്ലോ. ആ നിലയിൽ 250 കൊല്ലം മുന്പ് ഹംഫ്രേകുക്ക് എന്നാൾ ഈ സ്ഥലത്തെ ഏറ്റെടുത്തപ്പോൾ ഇതു ഒരു വെറും മുക്കുവത്തറയായിരുന്നു. അല്ലയോ മാന്യന്മാരേ! നിങ്ങളും നിങ്ങളുടെ പൂർവ്വീകന്മാരും ഇതിനെ ബ്രിട്ടീഷുകിരീടത്തിൻറെ ഒരു ആഭരണമാക്കിത്തീർത്തിരിക്കുന്നു. (ആഹ്ലാദശബ്ദം) ഇതിൽ കൂട്ടിയിരിക്കുന്ന മനോഹരവും ഗംഭീരവുമായ എടുപ്പുകളെ ഞാൻ വീണ്ടും ആമോദത്തോടുകൂടിയാണ് കാണുന്നത്. അത്ര പ്രത്യക്ഷത്തിലല്ലെങ്കിൽ അധികം ഗുണപ്രദമായ പരിഷ്കാരങ്ങളേയും ഞാൻ സന്തോഷപൂർവ്വം കാണുന്നുണ്ട്. ഇങ്ങിനെയുള്ള ഒരാഭരണത്തിന്ന് എല്ലായ്പോഴും ഒരു പ്രധാനകാന്തിയായിരിക്കുന്നതായ എല്ലാതരം നഗരവാസികളുടേയും സമാധാനത്തേയും, സന്തോഷത്തേയും അഭിവൃദ്ധിയേയും വർദ്ധിപ്പിക്കേണ്ടതിന്ന് നിങ്ങൾ ചെയ്യുന്ന ശ്രമത്തെ ഞാൻ നല്ലവണ്ണം മനസ്സിലാക്കീട്ടുണ്ട്. ചക്രവർത്തിനിക്കും എനിക്കും നിങ്ങൾ ഹൃദയംഗമമായി ഇന്നു ചെയ്ത ഔദാര്യപൂർവ്വമായ സ്വാഗതത്തിന്ന് ഞാൻ നിങ്ങളോട് മനപൂർവ്വം വന്ദനം പറയുന്നു. ദൈവം നമ്മുടെ ഇന്ത്യാസാമ്രാജ്യത്തിനെ അനുഗ്രഹിച്ച് അതിലെ ജനങ്ങൾക്ക് ശാശ്വതമായ സമാധാനവും അഭിവൃദ്ധിയും അരുളേണ്ടതിന്നായി നിങ്ങൾ നിവ്യാജം പ്രാർത്ഥിക്കുന്നു" (ആഹ്ലാദശബ്ദം)

ഈ സ്വാഗതസമാരംഭം കഴിഞ്ഞ ഉടനെ തിരുമേനികൾ ബോബായിലെ പ്രജകളെ സന്ദർശിപ്പാൻ ഒരു വലിയ ഘോഷയാത്ര ചെയ്തു. തിരുമേനികളുടെ യാത്രാമാർഗ്ഗങ്ങൾ വളരെ വിശേഷമായി അലങ്കരിക്കപ്പെട്ടിരുന്നു. തെരുവീഥി ആസകലം സുമനമാലാവിരചിതമായിരുന്നു. ജനങ്ങളുടെ മംഗലസൂചകവചനങ്ങളും അവരിൽ അവതീർണ്ണമായ രാജനിഷ്"ശബ്ദവും ഭക്തിവിശ്വാസസമ്മോദവാക്യങ്ങളും ആയ ഒരു വലിയ നദി, മഹാരാജാവിൻറഎ പാദമാർഗ്ഗേണ ഒഴുകിക്കൊണ്ടിരു്നുവെന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. ഇങ്ങിനെ ബോബായിലുള്ള വിവിധസ്ഥലങ്ങളേയും ജനങ്ങളേയും സന്ദർശിച്ചു വൈകുന്നേരം ഏകദേശം 6 1/2 മണിക്ക്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/26&oldid=160209" എന്ന താളിൽനിന്ന് ശേഖരിച്ചത്