Jump to content

താൾ:George Pattabhishekam 1912.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിരുന്നുള്ളൂ. 1911 ഫെബ്രുവരി 6-ാംനു ജോർജ്ജ് ചക്രവർത്തി തിരുമനസ്സുകൊണ്ട് ബ്രിട്ടീഷുപാർല്ലിമെണ്ട് തുറന്ന അവസരത്തിൽ ചെയ്തു പ്രസംഗത്തിൽ

"ഇന്ത്യാസാമ്രാജ്യ ചക്രവർത്തിയുടെ സ്ഥാനത്തിൽ നാം ഇപ്പോൾ എത്തീട്ടുള്ള വിവരം, ഇന്ത്യയിൽ വെച്ച് ഒരു ദർബ്ബാർ കൂടി നമ്മുടെ ഇന്ത്യൻ പ്രജകളെ നേരിട്ടറിയിക്കേണമെന്നു നാം വിചാരിക്കുന്നുണ്ട്"

എന്നു പ്രസ്താവിക്കയുണ്ടായി. ഇതായിരുന്നു പട്ടാഭിഷേകത്തെ സംബന്ധിച്ച് തിരുമുഖത്തിൽനിന്നു ഒന്നാമതായി പുറപ്പെട്ട ഒരു അറിയിപ്പ്. ഇന്ത്യയിൽ അന്നുമുതൽ ഒരുക്കങ്ങൾ കൂട്ടിത്തുടങ്ങി. പട്ടാഭിഷേക ചെലവിലേക്കായി ഒന്നരകോടി ഉറുപ്പിക ഇന്ത്യാഗവർമ്മേണ്ട് നീക്കിവെക്കുകയും ദൽഹിപട്ടണത്തിൽ ഇതിലേക്കു വേണ്ടപ്പെട്ട ഒരുക്കങ്ങൾ ചെയ്വാൻ യുനൈറ്റഡ്പ്രോവിൻസിലെ ലഫ്ടനണ്ട് ഗവർണ്ണരായ സേർ-ജൊൺഹ്യുവെറ്റ് എന്ന ഉദ്യോഗസ്ഥനെ മേധാവിയാക്കി അദ്ദേഹത്തിൻറെ കീഴിൽ അനവധി ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും ചെയ്തു. പട്ടാഭിഷേകത്തിന്നായി ഇന്ത്യാസാമ്രാജ്യത്തിൽ നാനാദിക്കിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും എത്തിച്ചേരുന്ന അതിഥികളേ യഥേഷ്ടം സല്ക്കരിച്ചു താമസിപ്പിക്കുവാനായി അവിടെ മേപ്പടി ഉദ്യോഗസ്ഥന്മാർ ചെയ്തു ഒരുക്കങ്ങളേപ്പറ്റി ആകപ്പാടെ ഒരു വിവരണം കൊടുക്കുക എന്നുവെച്ചാൽ അതിന്നു പ്രത്യേകം തന്നെ ഒരു വലിയ പുസ്തകം ആവശ്യമായിത്തീരും. "ഒരു ഇന്ദ്രജാലവിദ്യക്കാരൻറെ ദണ്ഡംകൊണ്ടോ എന്നു തോന്നുമാറ് മുഗളമഹാചക്രവർത്തിമാരുടെ ചരിത്രപ്രസിദ്ധമായ രാജധാനി തുടങ്ങി അതിൻറെ പ്രകാരപൃഷ്ടത്തെ അതിക്രമിച്ച് മണ്ഡപങ്ങളാൽ നിറയപ്പെട്ട ഒരു നവീനനഗരം ആ പുണ്യഭൂമിയിൽ ആവിർഭവിച്ചിട്ടുണ്ടായിരുന്നു. അപ്രധാനങ്ങളായ പത്തും പന്ത്രണ്ടും മണ്ഡപങ്ങളാൽ ആവൃതങ്ങളായ ഓരോ മഹാമണ്ഡപങ്ങളുടെ അലങ്കരപദ്ധതികൾ അതാതിൻറെ അധിഷ്ടതാക്കന്മാരുടെ കുലീനത, ഉൽക്കർഷം, വംശപാരന്പര്യം മുതലായവയെ നിർദ്ദേശിച്ചിരുന്നു. വെളളികൊണ്ടുള്ള





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/16&oldid=160179" എന്ന താളിൽനിന്ന് ശേഖരിച്ചത്