താൾ:George Pattabhishekam 1912.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാർമ്മികവസ്ത്രവും, കാഞ്ചനവസ്ത്രവും ഒരാൾക്കും, ശ്യാമധവളസുവർണ്ണവർണ്ണങ്ങളോടുകൂടിയ സൂക്ഷ്മവസ്ത്രം (മസിലിൻതുണി) മറ്റൊരാൾക്കും, രജപുത്രവംശാവലിയുടെ കൊടിയടയാളത്തേക്കുറിക്കുന്ന പലാശ, കൌസുംഭ, പാടല, ശ്യാമ, ധവള വർണ്ണങ്ങളിൽ മുക്കിയതും അതി മൃദുത്വമുള്ളതുമായ കാശ്മീര സാൽവകൾ കീർത്തിമാന്മാരും, സൂര്യചന്ദ്രന്മാരുടെ സന്താനങ്ങളുമായ രജപുത്രരാജാക്കന്മാർക്കും അടയാളമായി വേർതിരിച്ചു കാണ്മാനുണ്ടായിരുന്നു. ഈ മണ്ഡപനഗരത്തിൻറെ മദ്ധ്യത്തിൽകൂടി അഭ്രകസൂക്ഷ്മകണങ്ങൾ കൂട്ടിച്ചേർത്തു രക്തശിലാഖണ്ഡചൂർണ്ണത്താൽ നിർമ്മിതമായ ഒരു വിസ്താരമുള്ള നിരത്ത നീണ്ടുകിടക്കുന്നുണ്ടായിരുന്നു. ഈ അഭ്രകകണങ്ങളിന്മേൽ സൂര്യരശ്മി പതിച്ച് ഓരോ ചെറിയ ദർപ്പണത്തിൽ നിന്നെന്നപോലെ ദീപ്തിമത്തായ സ്വർണ്ണപ്രകാശം പുറത്തേക്കു വിടുന്പോൾ, ഈ നിരത്ത് സ്വർണ്ണംകൊണ്ടുണ്ടാക്കിയ ഒരു പദ്ധതിയുടെ ആകൃതിയെ അവലംബിച്ചിരുന്നു. ഈ കാഞ്ചനമാർഗ്ഗത്തിൻറെ ഇരുവശവും ഉണ്ടായിരുന്ന താലം, പുഷ്കരം, ചന്പലം മുതലായ വൃക്ഷശ്രേണികളും തൃണാവൃതഭൂമികളും പുഷ്പശയ്യകളും, ഒക്കെകൂടി പലതരമായ വർണ്ണംകൊണ്ടുള്ള നയനോത്സവത്തെ പൂരിപ്പിച്ചിരുന്നു" എന്നു മാത്രം പറഞ്ഞു വിടുകയാണ് ഉത്തമം. ഇന്ത്യാ ഗവർമ്മേണ്ട് ചെയ്ത് ഒരുക്കങ്ങളേപ്പറ്റി അല്പം കൂടി ഒരു വിവരണം താഴെ കൊടുക്കുന്നു.

"ദൽഹി ഇപ്പോൾ 25 നാഴിക സമചതുരത്തിലുള്ള ഒരു വെളുത്ത പട്ടണമാണ് എന്നു മാത്രം പറഞ്ഞാൽ ആയില്ല. വിദ്യുച്ഛക്തിയാൽ ഈ പട്ടണത്തിൽ മുഴുവനും രാത്രിയിലും പകലാണ്. 50000 ഉറുപ്പിക ചെലവിട്ട് എവിടേയും എപ്പോഴും ആവശ്യംപോലെ വെള്ളം കിട്ടത്തക്കവിധത്തിൽ കുഴൽവെള്ളത്തിൻറെ ഏർപ്പാടും, രാജമാർഗ്ഗങ്ങളായ നിരത്തുകളും പ്രത്യേക ഏർപ്പെടുത്തിയ വളരെ റെയിൽവെസ്റ്റേഷനും കാണുന്ന മാത്രയിൽ ആശ്ചര്യം ഉണ്ടാക്കുന്നതാണ്. എല്ലാറ്റിന്നും മദ്ധ്യത്തിലാണ് ചക്രവർത്തിയുടെ വാസസ്ഥലം പണിയിപ്പിച്ചിട്ടുള്ളത്. ഈ മനോഹരമായ എടുപ്പിന്ന് ഉപയോഗമാക്കിത്തീർത്ത നിറങ്ങളിൽ നീലവർണ്ണമാണ് പ്രധാനം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/17&oldid=160186" എന്ന താളിൽനിന്ന് ശേഖരിച്ചത്