ർ മുന്പു ചെയ്തിരുന്ന ഒരു നടപടിയാണ്. നിശ്ചയപ്രകാരം 1877-ൽ ഒരു ദർബ്ബാർ കിഴക്കപ്പെട്ടു. ബ്രിട്ടിഷാധിപത്യത്തിന്നുശേഷം നടത്തപ്പെട്ട ഒന്നാമത്തെ ദർബ്ബാർ അതായിരുന്നു. വിക്ടോറിയാ മഹാരാജ്ഞിയുടെ കാലത്തിന്നുശേഷം എഡ്വേർഡ് ചക്രവർത്തി സ്ഥാനാരൂഢനായി. ഇംഗ്ലണ്ടിൽ വെച്ച് കിരീടധാരണം എന്ന കർമ്മം ബ്രിട്ടീഷ് രാജാക്കന്മാർ കഴിക്കാറുള്ള സന്പ്രദായത്തിൽ ഇവിടുന്നും കഴിച്ചുവെന്നല്ലാതെ ഇന്ത്യയിൽ എഴുന്നെള്ളി ഇന്ത്യാചക്രവർത്തിയായാൽ ചെയ്യേണ്ടുന്നതായ കർമ്മങ്ങൾ അനുഷ്ടിക്കുവാൻ അവിടുത്തേക്ക് സാധിച്ചില്ല. എഡ്വേർഡ് ചക്രവർത്തി 1903 ൽ ഇന്ത്യയിൽ എഴുന്നെള്ളി, ഇന്ത്യയിലെ സന്പ്രദായത്തിന്നനുസരിച്ച് പട്ടാഭിഷേകം കഴിക്കേണ്ടതാണെന്ന് അന്നു ബലമായ അഭിപ്രായം ഉണ്ടായിരുന്നു. എഡ്വേർഡ് ചക്രവർത്തി തിരുമനസ്സിലേക്കു തന്നെ അങ്ങിനെ ചെയ്യേണമെന്നും ഉണ്ടായിരുന്നു. പക്ഷേ, സാധിച്ചില്ല. എങ്കിലും, ചക്രവർത്തിയുടെ പ്രതിനിധിയെന്ന നിലയിൽ വൈസ്രോയി 1877 ലെ മാതിരി ഒരു ദർബ്ബാർ 1903ലും കഴിച്ചു. അന്നു ഇന്ത്യാവൈസ്രോയി കരസൺപ്രഭുവായിരുന്നു. എഡ്വോർഡ് ചക്രവർത്തിയുടെ വാഴ്ചകാലത്തിൽ നടത്തപ്പെട്ട ഈ ദർബ്ബാ, 1877 ൽ നടത്തപ്പെട്ടിതിലും വളരെ കേമമായ നിലയിലായിരുന്നു ആഘോഷിക്കപ്പെട്ടിരുന്നത്.
ജോർജ്ജ് ചക്രവർത്തി 1910 മേയ്മാസത്തിൽ ബ്രിട്ടീഷുരാജപദത്തിൽ എത്തിയപ്പോൾ, അവിടുത്തെ ആഗ്രഹം ഇംഗ്ലണ്ടിൽ വെച്ച് കിരീടധാരണകർമ്മം കഴിക്കുന്പോലെ തന്നെ. ഇന്ത്യയിലെഴുന്നെള്ളി ഇന്ത്യയിലെ സന്പ്രദായത്തിന്നനുസരിച്ച് ഇന്ത്യാചക്രവർത്തിയുടെ നിലയിൽ കഴിക്കേണ്ടുന്നതായ പട്ടാഭിഷേകവും നടത്തേണമെന്നായിരുന്നു. ഈ രാജകീയാഭിലാഷത്തെയാണ് വൈസ്രോയി ഹാർഡിഞ്ച്പ്രഭു ബോന്പായി പട്ടണത്തിൽ കപ്പലിറങ്ങിയ ഉടനെ 1910 നവേന്പ്രമാസത്തിൽ ഇന്ത്യക്കാരെ അറിയിച്ചത്. അന്നു മുതൽ ഇന്ത്യയിലെങ്ങും ജോർജ്ജ് ചക്രവർത്തിയുടെ ഇന്ത്യയിലേക്കുള്ള എഴുന്നെള്ളത്തിനേപ്പറ്റിയും വരുവാൻ പോകുന്ന പട്ടാഭിഷേകമഹോത്സവത്തേപ്പറ്റിയുമുള്ള സംസാരമേ കേൾപ്പാനുണ്ടാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |