താൾ:George Pattabhishekam 1912.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-66-


രിമരുന്നുപ്രയോഗങ്ങൾ കാണികളെ വളരേ രസിപ്പിച്ചു. പുലരുന്നതുവരെ അതിവേശഷമായ നാടകാഭിനയവുണ്ടായിരുന്നു. മുത്തേടത്തു നന്പൂതിരിപ്പാടവർകളുടെ വക വന്പിച്ച ഒരു ഘോഷയാത്ര പലിശക്കളിക്കാരോടും അഭ്യാസികളോടും കൂടി പന്തലിൽ എത്തിച്ചേഺന്നത് പ്രത്യേകം പ്രസ്താവയോഗ്യമാണ്. ആകപ്പാടെ ആഘോഷങ്ങൾ ശുഭമായി കഴിഞ്ഞുകൂടി.

വളപട്ടണം.

സബ്ബ്റജിസ്ത്രാർ മിസ്റ്റർ എം.സി. കേശവൻറെ ഉത്സാഹത്താൽകൂടിയ പൊതുജനയോഗത്തിലെ നിശ്ചയങ്ങൾക്കനുസരിച്ച് ചിറക്കൽകോവിലകം സഹായസഹകരണത്തോടുകൂടി വളപട്ടണത്തിലെ (ചിറക്കലെ) ആഘോഷങ്ങൾ വളരെ ഭംഗിയായി കലാശിച്ചു. വിളംബരവായനക്കായി സബ്ബ്റജിസ്ത്രാപ്പീസ്സിന്ന് മുൻവശത്തായി അതിവിശേഷമായി ഒരു പന്തൽകെട്ടി വിതാനിച്ചിരുന്നു. പതിനൊന്നുമണിക്കു മുമ്പായി അയൽപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും പൌരന്മാരും വന്നുചേഺന്ന ഒരു ഘോഷയാത്രയായി ചിറക്കൽകോവിലകത്തേക്ക് പോയി അവിടുന്ന് തമ്പുരാനെ പന്തലിലേക്ക് ആഘോഷത്തോടെ എതിരേറ്റു കൂട്ടിക്കൊണ്ടുവന്നു. വലിയതമ്പുരാനും എളയതമ്പുരാനും കോഴിക്കോട്ടിലെ ദഺബ്ബാറിന്നും മൂന്നാംകൂറ് തമ്പുരാൻ കണ്ണൂരെ ദഺബ്ബാറിന്നും എഴുന്നെള്ളിയിരുന്നതിനാൽ നാലാംകൂറ് തമ്പുരാനവർകളാണ് സ്ഥലത്തെ ആഘോഷത്തിന് എഴുന്നെള്ളിയിരുന്നത്. വളപട്ടണത്തുനിന്ന് തങ്ങളും ആഘോഷത്തോടെ വന്നു. വിളംബരം തമ്പുരാനവർകളാണ് വയിച്ചാത്. ബ്രിട്ടീഷ്ഭരണംകൊണ്ട് ഇന്ത്യക്കാഺക്കുണ്ടായ ഗുണങ്ങളെപറ്റി ടി.വി. ദേവേശപിഷാരോടിയുടെ ഒരു പ്രസംഗവും മറ്റു ചിലരുടെ പദ്യം ചൊല്ലലും കഴിഞ്ഞതിന്നുശേഷം ഘോഷയാത്ര, കരിമരുന്നുപ്രയോഗം മുതലായവയൊക്കെ നടത്തപ്പെട്ടു. വിദ്യാഺത്ഥികൾക്കു സല്ക്കാരവും ഉണ്ടായിരുന്നു. ഇവിടെ കഴിച്ച ആഘോഷങ്ങൾ വളരെ കേമമായി കലാശിപ്പാനുള്ള കാരണം ചിറക്കൽകോവിലകത്തിൻറെ സാന്നിദ്ധ്യംകൊണ്ടുതന്നെയാണ്. കോഴിക്കോട്, തലശ്ശേരി, കണ്ണൂര്, പയ്യന്നൂര്, തളിപറമ്പ് ഇവിടങ്ങ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/158&oldid=160177" എന്ന താളിൽനിന്ന് ശേഖരിച്ചത്