താൾ:George Pattabhishekam 1912.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-65-


ലവിന്മേൽ നിർമ്മിച്ചു അലങ്കരിച്ച പന്തലിൽ ഘോഷയാത്രക്കാരെ എതിരേറ്റരുത്തി അവിടെ വെച്ചായിരുന്നു കരിമരുന്നുപ്രയോഗം. ഘോഷയാത്ര പിന്നെ ദഺബ്ബാലർപന്തലിലേക്കുതന്നെ മടങ്ങി. അവിടെവെച്ചും കരിമരുന്നുപ്രയോഗം ഉണ്ടായിരുന്നു. ആകപ്പാടെ ആഘോഷങ്ങൾ വളരെ ഭംഗിയായി കലാശിച്ചു.

പഴയങ്ങാടി

ചക്രവർത്തി മഹാരാജാവ് തിരുമനസ്സിലെ പട്ടാഭിഷേകം സംബന്ധിച്ചു ഇവിടെ വളരേ ആഘോഷങ്ങൾ നടത്തപ്പെട്ടിരുന്നു. ദഺബ്ബാർ പന്തൽ വളരേ ഭംഗിയിൽ അലങ്കരിക്കപ്പെട്ടിരുന്നു. ഈ ആവശ്യത്തിലേക്കായി മയ്യഴിയിൽനിന്നു രണ്ടു സമഺത്ഥന്മാരായ ചിത്രപ്പണിക്കാരെ സബ്ബ്റജിസ്ത്രാർ വരുത്തിച്ചിരുന്നു. 12ാംനു രാവിലെ ഏഴുമണിക്കു വാദ്യഘോഷം ആരംഭിച്ചു. പ്രമാണികളെല്ലാവരും സബ്ബ്റജിസ്ത്രാപ്പീസ്സിൽ സന്നിഹിതരാകയും അഗതികളുടെ വിരുന്നുസദ്യകണ്ടു സന്തോഷിക്കയുംചെയ്തു. ഈ കൃത്യം പത്തുമണിവരെ നടന്നു. പതിനൊന്നു മണിക്ക് സംഗീതവാദ്യഘോഷങ്ങളോടുകൂടി സ്കൂൾകുട്ടികളും വിനോദ കളികളോടുകൂടി സമീപമുള്ള അംശങ്ങളിലെ പ്രധാനികളും പന്തലിൽ വന്നുകൂടി. പതിനൊന്നര മണിക്ക് പന്തലിൽ ജനങ്ങൾ നിറഞ്ഞു. പന്ത്രണ്ടടിക്കാൻ ഒരു മിനുട്ടള്ളപ്പോൾ രാജകീയ വിളംബരം വായിപ്പാനാരംഭിച്ചുവെന്നതിൻറെ സൂചകമായി ഒരു കതീനവെടി പൊട്ടിച്ചു. 12 മണി കൃത്യത്തിന്നു സബ്ബറജിസ്ത്രാർ മിസ്റ്റർ മൂളിയിൽ ശേഖരൻ (ബി.ഏ) വിളംബരം വായിക്കുകയും സദസ്യരെല്ലാം നിശ്ശബ്ദമായി നിന്നു കേൾക്കുകയുംചെയ്തു. തദനന്തരം അഞ്ചു സ്കൂളിലെ വിദ്യാഺത്ഥികൾക്കു വിരുന്നുകഴിക്കുകയും, ഇടക്കിട സംഗീതങ്ങൾ പാടുകയും, പ്രസംഗങ്ങൾ ചെയ്കയും, ശ്ലോകങ്ങൾ ചൊല്ലുകയും ഉണ്ടായി. ഉത്തമമായ സംസ്കൃതശ്ലോകം നിർമ്മിച്ചതിന്നു മാവില കേളുനമ്പ്യാഺക്ക് ഒരു സമ്മാനം കൊടുത്തു. വൈകുന്നേരം ഒരു വലിയ ഘോഷയാത്രയുണ്ടായിരുന്നു. രാത്രിയിൽ നഗരം മുഴുവൻ ദീപാവലികളാൽ പ്രശോഭതിമായിരുന്നു. ക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/157&oldid=160176" എന്ന താളിൽനിന്ന് ശേഖരിച്ചത്