താൾ:George Pattabhishekam 1912.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-67-


ളിലെ ദർബ്ബാർ കമ്മറ്റിക്കാർക്കൊക്കെ വലിയതന്പരാനവർകൾ യഥായോഗ്യമായ സഹായം ചെയ്തിട്ടുണ്ട്. കോവിലകം വക 40 ൽ അധികം ക്ഷേത്രങ്ങളിൽ പ്രത്യേകവഴിപാടുകളും പൂജകളും പ്രാർത്ഥനകളും നടത്തിയതിന്ന് പുറമെ പട്ടാഭിഷേകദിവസം കോവിലകംവക ഊട്ടുകളിൽ വെച്ചും, പുറമെ പ്രത്യേകം ചെയ്ത ഏർപ്പാടുകൾ വഴിയായും അനവധി സാധുക്കൾക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തിരിക്കുന്നു. കോവിലകത്തിന്നടുത്തു കിടക്കുന്ന വലിയചിറ ചുറ്റും വെച്ചിരുന്ന ദീപാവലികളുടെ ഭംഗി പ്രത്യേകം കാണേണ്ട കാഴ്ചയായിരുന്നു.

കാടാച്ചിറ

സബ്ബ്റജിസ്ത്രാർ മിസ്റ്റർ കരുന്നാകരമന്നാടിയാരുടേയും, മിസ്റ്റർ വലിയവീട്ടിൽ കൃഷ്ണൻനമ്പ്യാരുടെയും ഉത്സാഹത്താൽ പലവിധമായ ആഘോഷങ്ങൾ ഇവിടെ നടത്തിയിരുന്നു. അഗതികൾക്കൊക്കെ കഞ്ഞിയും വിദ്യാഺത്ഥികൾക്കൊക്കെ പഞ്ചസാരവെള്ളവും പലഹാരങ്ങളും കൊടുത്തിരുന്നു. സ്ഥലത്തെ പലെ ക്ഷേത്രങ്ങളിലും രാജദമ്പതിമാരുടെ ദീഺഘായുസ്സിനെ കാംക്ഷിച്ച് പലെ വഴിപാടുകളും നടത്തിയിരുന്നു.

ഇരിക്കൂറ്

സബ്ബ് റജിസ്ത്രാർ വാസുദേവഅയ്യരവർകളടെയും അധികാരി. കെ. ചെറിയബാച്ചി അവർകളുടെയും പൊല്ലീസ്സ് ഉദ്യോഗസ്ഥന്മാരുടെയും മറ്റും ശ്രമത്താൽ പലവിധആഘോഷങ്ങളും ധർമ്മങ്ങളും പട്ടാഭിഷേകദിവസം ഇരിക്കൂറിൽ നടത്തിയിരുന്നു. സബ്ബ്റജിസ്ത്രാപ്പീസ്സിന്ന് മുൻവശം കെട്ടിയിരുന്ന പന്തലിൽവെച്ചായിരുന്നു 12 മണിക്ക് വിളംബരവായിച്ചത്. കല്യാട്ട് യജമാനനവർകൾ 12ാം നു രാവിലെ രണ്ട് കൊമ്പനാനകളെയും ഒരു പിടിയാനയേയും പൊൻവട്ടത്തോടുകൂടി അയച്ചിട്ടുണ്ടായിരുന്നു. വിദ്യാഺത്ഥികൾ ജമാത്ത്പള്ളിയിൽ പ്രാർത്ഥനകഴിച്ച് പന്തലിൽ എത്തിച്ചേഺന്നു. രാജദമ്പതിമാരുടെ പടങ്ങൾ പന്തലിൽ മാന്യസ്ഥാനത്ത് അലങ്കരിച്ചുവെച്ചിരുന്നു. അധികാരി മിസ്റ്റർ ബാച്ചി സഭയിലുള്ളവർക്കെക്കെ പനിനീർ സമ്മാനിച്ചിരുന്നു. സാധുക്കൾക്ക് അരിഅളവും,


10.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/159&oldid=160178" എന്ന താളിൽനിന്ന് ശേഖരിച്ചത്