മലയാളജില്ലയിൽ പട്ടാഭിഷേക വിളംബരവായനയും അതു സംബന്ധമായ ആഘോഷങ്ങളും അംശംതോറും മാത്രമല്ല, ചിലദിക്കിൽ ദേശംതോറും നടത്തപ്പെട്ടിരുന്നു. ഈ ഓരോ പ്രദേശങ്ങളിലെ ആഘോഷങ്ങളെപ്പറ്റി വെവ്വേറെ എഴുതി റിക്കാട്ടാക്കുകയെന്നുവെച്ചാൽ പുസ്തകത്തിൻറെ വലുപ്പം എത്രത്തോളം വേണ്ടിവരുമെന്ന ഊഹിക്കുകയാണ് അധികം നല്ലത്. കോഴിക്കോട്, തലശ്ശേരി, പാലക്കാട്, കൊച്ചി കണ്ണൂര് ഈ അഞ്ചു മുൻസീപ്പാൽ നഗരങ്ങളിലും, മലപ്പുറം, മാനന്തവാടി ഈ രണ്ടു ഡിവിഷൻ ഹേർഡ്ക്വാഺട്ടരിലും പെരിന്തൽമണ്ണ, മഞ്ചേരി, വടകര, പൊന്നാനി ഈ താലൂക്ക് ഹേഡ്ക്വാഩട്ടരിലും, പയ്യന്നൂര്, തളിപ്പറമ്പ്, കൂത്തുപറമ്പ്, കൊയിലാണ്ടി, തിരൂര്, തിരൂരങ്ങാടി, ഒറ്റപ്പാലം, ചാവക്കാട്, ആലത്തൂര് വൈത്തിരി ഈ ഡിപ്യൂട്ടിതാസിൽദാർമാരുടെ തലസ്ഥാനത്തും വെച്ച് നടത്തിയ ആഘോഷങ്ങളുടെ ഒരു ചുരുക്കവിവരണമാണ് മേൽ എഴുതിയത് മേപ്പടി സ്ഥലങ്ങൾക്ക് പ്രാധാന്യം കൊടുത്തതിന്നു പ്രത്യേക കാരണങ്ങളുമുണ്ട്. പട്ടാഭിഷേകാഘോഷങ്ങൾ വിളംബരം വായിച്ച ദിക്കുകളിലൊക്കെ നടന്നിട്ടുണ്ട്. കലക്ടർ, ഡിവിഷനൽ ആപ്സർ, താസിൽദാർ, ഡിപ്യൂട്ടിതാസിൽദാർ എന്നീ ഉദ്യോഗസ്ഥന്മാർ വിളംബരം വായിച്ച പ്രദേശങ്ങളിലെ ആസന്തോഷങ്ങളാണ് പറഞ്ഞുകഴിഞ്ഞത്. ശേഷമുള്ളതിൽ അധികം പ്രദേശത്തും (ഈ ജില്ലയിൽ 700 ൽ അധികം അംശങ്ങളുണ്ട്) വെച്ച് അധികാരിമാരാണ് വിളംബരം വായിച്ചിരുന്നത്. ഈ ഓരോ അംശത്തിലെ ആഘോഷങ്ങളുെ വെവ്വേറെ എടുത്തു വിവരിക്കുക എന്നുവെച്ചാൽ പ്രയാസംതന്നെയാണ്. റവന്യൂ ഉദ്യോഗസ്ഥന്മാരുടെ ഹേ]ഡ്ക്വൎട്ടരിന്ന് അടുത്ത അയൽ അംശക്കാരൊക്കെ ഹേഡ്ക്വാഩട്ടരിലുള്ള ആഘോഷങ്ങളിൽ പങ്കുകൊണ്ടവരുമാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |