എന്നാൽ ഇതിലും അല്പം ചില താരതമ്യങ്ങൾ ഇല്ലെന്നില്ല. റവന്യൂ ഉദ്യോഗസ്ഥന്മാരുടെ ആപ്പീസ്സില്ലാത്ത ചില പ്രദേശങ്ങളിൽ മുൻസീപ്പ് കോടതിയും സബ്ബ്റജിസ്ത്രാപ്പീസ്സും ഉള്ളതായുമുണ്ട്. അങ്ങിനെയുള്ള ചില പ്രദേശങ്ങളിൽ ചിലേടങ്ങളിൽ നടത്തിയ ആഘോഷങ്ങൾ ഇപ്പോൾ പ്രസ്താവിച്ച കഴിഞ്ഞ പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ ഒട്ടുംതന്നെ കുറയാത്ത വിധത്തിലുള്ള ആഘോഷങ്ങളോടുകൂടിയാണ് കഴിക്കപ്പെട്ടിട്ടുള്ളതെന്ന് പറയണം. ഇതുപോലെതന്നെ ഈ ജില്ലയിലെ പ്രമാണപ്പെട്ടവരിൽ ചിലർ ചില പ്രത്യേക ആഘോഷങ്ങൾ നടത്തീട്ടുമുണ്ട്. അതുകൊണ്ട് ആവക ആഘോഷങ്ങളെപറ്റി ചുരുക്കമായ ഒരു വിവരണം താഴെ കൊടുക്കുന്നു.
പട്ടാഭിഷേക ദഩബ്ബാർ വിളംബരം വായിപ്പാനായി പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്ന പന്തലിൽ ഒരു മാന്യസ്ഥാനത്ത് രാജദമ്പതിമാരുടെ ഛായപടങ്ങൾ മുങ്കൂട്ടി എഴുന്നുള്ളിച്ചു വെച്ചിരുന്നു. വിദ്യാഩത്ഥികൾ കൊടിക്കൂറകളും പിടിച്ച് അവരവരുടെ മാസ്റ്റർമാരോടുകൂടി 12-ാംനു നേരത്തെതന്നെ പന്തലിൽ എത്തിയിരുന്നു. ഉച്ചക്കുമുമ്പായി മുൻസിപ്പ് ടി. കൃഷ്ണൻനായരവർകളും മെസെർസ് വക്കീൽ വി. കണ്ണൻമേനോൻ, സി.ആർ. കൃഷ്ണഅയ്യർ, വി. ശ്രീനിവാസപട്ടർ, ചെരമങ്ങടത്ത മനക്കൽ നമ്പൂതിരിപ്പാട്, അച്ചമ്പാട്ട് കുഞ്ഞാലിക്കുട്ടിഹാജി, പുലാപ്ര കരുണാകരമേനോൻ, കെ.എ. അനന്തനാരായണഅയ്യർ, വി.ജി. കൃഷ്ണഅയ്യർ, ആർ.എസ്സ്. വെങ്കിടസുബ്രഹ്മണ്യഅയ്യർ, നടുവ, പരപ്പനങ്ങാടി ഈ അംശങ്ങളിലെ അധികാരിമാർ തുടങ്ങിയുള്ള സ്ഥലത്തെ പ്രമാണികളും ഒക്കെ പന്തലിൽ സ്ഥലം പിടിച്ചുകഴിഞ്ഞിരുന്നു. 12 മണിക്ക് മുൻസീപ്പ് അവർകൾ വിളംബരം വായിച്ചു. ബാണ്ട്, നാഗസ്വരം, ഗ്രാമഫൊൺ മുതലായ സംഗീത വാദ്യങ്ങളും ഉണ്ടായിരുന്നു. ഭൂപാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |