Jump to content

താൾ:George Pattabhishekam 1912.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-58


ദ്യാർത്ഥികളുടെ കുളികൾ നടത്തപ്പെട്ടു. ഇത് ബോർഡ് സ്കൂൾവളപ്പിൽവെച്ചായിരുന്നു. 6 മണിക്ക് പൊൻപട്ടം കെട്ടിച്ച ഒരു വലിയ ആനപ്പുറത്ത് ചക്രവർത്തിതിരുമനസ്സിലെ വലുതായ ഒരു ഛായപടം പുഷ്പമാലകളേക്കൊണ്ട് അണിയിച്ച് കരുഘോഷയാത്ര പന്തലിൽനിന്നു പുറപ്പെട്ടു. സംഗീതത്തോടു വാദ്യഘോഷത്തോടുകൂടി നഗരവീഥികളിൽ എത്തി. ഘോഷയാത്ര പോകേണ്ടുന്ന മാർഗ്ഗളെല്ലാം ദീപാവലികളേക്കൊണ്ടു ശോഭിപ്പിക്കുകയും അവിടങ്ങളിൽ ഇടക്കിടെ കരിമരുന്നുപ്രയോഗങ്ങൾ നടത്തുകയും ഉണ്ടായി. രാത്രി എല്ലാ കച്ചേരികളും പാർപ്പിടങ്ങളും ഷാപ്പുകളും ദീപങ്ങളാൽ ഭംഗിയാക്കപ്പെട്ടിരുന്നു. നഗരത്തിൽനിന്നു രണ്ടു നാഴിക അകലെയുള്ള വിഴിമലയുടെ അഗ്രത്തിൽ ധാരാളം ചണ്ടികൂട്ടി കത്തിപ്പാൻ ഏഩപ്പാടുകൾ ചെയ്തിട്ടുണ്ടായിരുന്നു. രാത്രി 9 മണിക്ക് ആ മലമുകളിൽവെച്ച് ബാണങ്ങളും പൂക്കുറ്റികളും കത്തിച്ചിട്ടുണ്ടായിരുന്നു. ദേവാരാധാനസ്ഥലങ്ങളിൽവെച്ചെല്ലാം പ്രത്യേകപ്രാഩത്ഥനകൾ നടത്തപ്പെട്ടിരുന്നു. ഘോഷയാത്ര തിരികെ പന്തലിൽ എത്തിച്ചേഩന്നത് രാത്രി 11 മണിക്കായിരുന്നു. രാജദമ്പതിമാർക്ക് മൂന്നുപ്രാവശ്യം ചിയെഴ്സ് വിളിച്ചുപറഞ്ഞതോടുകൂടി ആലത്തൂരിലെ ആഘോഷവിശേഷങ്ങൾ കലാശിച്ചു.

തിരുരങ്ങാടി

12ാം നു രാവിലെ മുതൽ തിരുരങ്ങാടിയിൽ കതീനവെടിയുടെ ശബ്ദം മുഴങ്ങിത്തുടങ്ങി. ദഩബ്ബാർസ്മാരകമായി 6 തെങ്ങിൻതൈകൾ സ്ഥലത്തെ സ്ക്കൂൾവളപ്പിൽ നടകുയായിരുന്നു ഒന്നാമത്തെ പ്രവൃത്തി. ഡിപ്യൂട്ടിതാസിൽദാരാപ്പീസ്സിന്നരികെ ഭംഗിയിൽ കെട്ടി അലങ്കരിച്ചിരുന്ന ദഩബ്ബാർപന്തലിൽ ഒരുവശം മണ്ഡപത്തിന്മേൽ രാജദമ്പതിമാരുടെ ഛായാപടങ്ങൾ വിശൈഷമായി അലങ്കരിച്ചുവെച്ചിരുന്നു. നാഗസ്വരവും ഗ്രാമഫോണും ഇടക്കിടെ ജനങ്ങൾ രസിപ്പിച്ചു. പട്ടാഭിഷേകപ്രശസ്തിയായി ഉണ്ടാക്കിയ കവനങ്ങൾ ചൊല്ലലും ഉണ്ടായിരുന്നു. പന്ത്രണ്ടുമണിസമയമായപ്പോൾ പന്തലിലും പുറത്തുമായി അസംഖ്യം പുരുഷാരം എത്തിച്ചേഩന്നുകഴിഞ്ഞു. മെസ്സർസ് ടി.എ. ഗോവിന്ദഅയ്യർ (ഡിപ്യൂട്ടിതാസിൽദാർ) എൻ.വി. കുഞ്ഞിക്കണ്ണൻ (സബ് റജിസ്ത്രാർ), ടി.സി. ഗോവിന്ദക്കുറുപ്പ്, പാറക്കാട്ട് മുപ്പിൽ നായർ, ചെമ്പാഴി കുഞ്ചുനായർ, ചെമ്പാഴി നായത്രൻ നായർ, കപ്രാട്ട കൃഷ്ണപ്പണിക്കർ, എട്ടുവീട്ടിൽ കോമുക്കൂട്ടി, കഴുങ്ങുംതോട്ടത്തിൽ മൂസ്സക്കൂട്ടി, മേപ്പടി മുഹമ്മദ് ഹാജി, കെ.ഇസ്സാങ്കുട്ടി, കെ.രാമൻ നമ്പ്യാര്, സി.ത്സെ.പാൾ, പി.രാമൻ മേനോൻ തുടങ്ങി ആയിരം ആളോളം പന്തലിൽ ഉണ്ടായിരുന്നു. ഡിപ്യൂട്ടിതാസിൽമാർ ഗോവിന്ദ അയ്യരവർകൾ 12 മണിക്ക് വിളംബരം വായിച്ചു. ഇതിനെ പിന്തുടർന്നു കതീനവെടികളും ആചാരവെടികളും ഭൂപാലമംഗളഗീതവും അഭിഷേകപ്രശസ്തിസ്ത്രം ചൊല്ലലും ഒക്കെയുണ്ടായി.3030 ത്തിൽ അധികം അഗതികൾക്ക് ഇതിന്നുശേഷം മൃഷ്ടാന്നമായി ഭക്ഷണം കൊടുക്കുകയുണ്ടായി. വിദ്യാഩത്ഥികൾക്ക് പ്രത്യേകസല്ക്കാരവും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞതിന്നുശേഷം പന്തലിൽ വീണ്ടും യോഗം കൂടി ബ്രിട്ടീഷുഭരണം കൊണ്ടുള്ള ഗുണങ്ങളെ കാണിച്ചുംകൊണ്ട് ചില പ്രസംഗങ്ങൾ നടത്തുകയും വിദ്യഩത്ഥികൾക്ക് കീഩത്തിമുദ്ര സമ്മാനിക്കയും ഉണ്ടായി. ഇതിന്നുശേഷം ആനപ്പുറത്ത് തിരുമേനികളുടെ ഛായാപടങ്ങൾ എഴുന്നെള്ളിച്ചു ആഘോഷത്തോടുകൂടി ഘോഷയാത്ര ഉണ്ടായി. ഘോഷയാത്രയുടെ ഒടുവിൽ വിശേഷമായ കരിമരുന്നുപ്രയോഗവും ഉണ്ടായിരുന്നു. രാത്രി രുശാംഗദചരിതം എന്ന ഒരു നാടകം പുലരുന്നതുവരെ അഭിനയിച്ചിരുന്നു. ആകെ 790 ക യോളം ആഘോഷങ്ങൾക്കായി തിരുരങ്ങാടിയിൽ ചെലവിട്ടിട്ടുണ്ട്. ഇതിന്നുപുറമെ അവിടുത്തെ പിരിവിൽനിന്നു 353 ക. പരപ്പനങ്ങാടിക്കാഩക്ക് കൊടുക്കുകയും ചെയ്തിരുന്നു. പട്ടാഭിഷേകദിവസത്തിൻറെ സ്മാരകമായി ഇപ്പോൾ സ്കൂളായി ഉപയോഗിക്കുന്ന എഡ്വെഡ് സപൂമസ്മാരകഹാളിൻറെ എടുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ ആലോചിച്ച് ഉറച്ചിട്ടുമുണ്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/150&oldid=160169" എന്ന താളിൽനിന്ന് ശേഖരിച്ചത്