താൾ:George Pattabhishekam 1912.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ത്യക്കാർക്കു പലവിധമായ ഗുണങ്ങളും ഉണ്ടാക്കിത്തീർക്കുമെന്ന മനസ്സമാധാനമാണ്, എഡ്വെർഡ് ചക്രവർത്തിയുടെ നിർയ്യാണത്താൽ വ്യസനിച്ചിരിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസപ്രദമായിത്തീർന്നത് 1910 ജൂൻ 24നു ജോർജ്ജ് ചക്രവർത്തി തിരുമനസ്സുകൊണ്ട് ഇന്ത്യയിലേക്കു രണ്ടാമതു ഒരു രാജകീയസന്ദേശമയച്ചു.

"എൻറെ ഭരണദശയിൽ നിർവ്വഹിക്കേണ്ടതായ ഏറ്റവും ഉത്തരവാദിത്വമുള്ളതും, പ്രയാസേന സാദ്ധ്യമാകേണ്ടതുമായ പ്രവൃത്തികളൊക്കെ ഇന്ത്യക്കാരായ നിങ്ങളുടെ അനുസരണത്തോടുകൂടിയ സഹകരണത്തിലാണ് ഞാൻ സമർപ്പിച്ചിട്ടുള്ളത്. എൻറെ വാഴ്ചകാലത്തിൽ എപ്പോഴും ഇന്ത്യക്കാരുടെ നന്മക്കായുള്ള എല്ലാ ഉദ്യമങ്ങളിലും നിഷ്കളങ്കമായ അനുകന്പ ഉണ്ടായിരി്കകുന്നതാണ്. അതിലേക്കായി നിങ്ങളുടെ ശരിയായ സഹായം ഉണ്ടായിരിക്കുമെന്നു ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു."

ഇപ്രകാരമായിരുന്നു ആ സന്ദേശത്തിൽ ഒരിടത്ത് ചക്രവർത്തി തിരുമനസ്സുകൊണ്ട് പ്രസ്താവിച്ചിരുന്നത്. ഈ സന്ദേശം, ഇന്ത്യാരാജ്യത്തിലെ സർവ്വ പ്രജകളേയും ഒരുപോലെ അത്യന്തം സന്തോഷിപ്പിച്ചുവെന്നുമാത്രം പറഞ്ഞാൽ മതിയല്ലൊ.

ജോർജ്ജ് ചക്രവർത്തിയുടെ സിംഹാസനാരോഹണകാലം, ബ്രിട്ടീഷു സാമ്രാജ്യത്തിലെങ്ങും സമാധാനപൂർവ്വകമായ ഒന്നായിരുന്നില്ല. ഗ്രേറ്റ് ബ്രിട്ടനിൽതന്നെ കോമൻസ് സഭക്കാരും പ്രഭുസമാജക്കാരും തമ്മിൽ ഭരണാധികാരസംബന്ധമായി നടത്തിയിരുന്ന പോരാട്ടത്തിൻറെ മൂർദ്ധന്യദശയിലാണ്, ദുസ്സഹവും കേവലം അപ്രതീക്ഷിതവുമായ പ്രിയപിതാവിൻറെ അനുകന്പയോടുകൂടിയ ഭരണനൈപുണ്യത്തിൻറെ ഫലമായി ഗവർമ്മേണ്ടിൻറെ വിരോധകക്ഷികളുടെ ശക്തി ക്ഷയിച്ചുവന്നിരുന്നുവെങ്കിലും, പൌപ്രമാണികളുടെ ഇടയിൽ ചില ദിക്കിലൊക്കെ ഇച്ഛാഭംഗം നിമിത്തം അല്പം ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നില്ല. വിവേകശൂന്യന്മാരായ ചില ചെറുപ്പക്കാർ അരാജകചേഷ്ടകൾ. ഇടക്കിട പ്രത്യക്ഷപ്പെടുത്തിയിരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/11&oldid=160162" എന്ന താളിൽനിന്ന് ശേഖരിച്ചത്