ന്നതിനാൽ, മതിയായ സമാധാനം ഇന്ത്യയിലും ഉണ്ടായിരുന്നില്ല. ഇങ്ങിനെയിരിക്കുന്പോഴാണഅ 1910 അക്ടോബർമാസത്തിൽ ഇന്ത്യാഭരണാധികാരികളുടെയിടയിൽ ചില മാറ്റങ്ങളൊക്കെ വന്നത്. മിൻറൊ പ്രഭുവിൻറെ കാലാവധി സമീപിക്കുകയാൽ ഹാർഡിഞ്ച് പ്രഭുവേ ഇന്ത്യാ വൈസ്രോയിയായി നിശ്ചയിച്ച വിവരവും, ബ്രിട്ടീഷു മന്ത്രിമാരുടെ കൂട്ടത്തിൽ ഇന്ത്യാ സ്റ്റേറ്റ് സിക്രട്ടെയിയായിരുന്ന മോല്ലെപ്രഭു ആ സ്ഥാനം രാജിവെച്ചൊഴിഞ്ഞ വിവരവും, കൂപ്രഭുവെ ആ സ്ഥാനത്തിലേക്കു നിശ്ചയിച്ച വിവരവും ഒക്കെ ഒരേ സമത്താണ് ഇന്ത്യയിൽ അറിയപ്പെട്ടത്. ഇന്ത്യക്കാർക്ക് തൃപ്തികരമല്ലാത്ത അല്പം ചില നയങ്ങൾ കാട്ടീട്ടുണ്ടെങഅകിലും കൂടി, ഇത്ര യോഗ്യനും ഇന്ത്യക്കാർക്ക് വലുതായ വ്യസനത്തിന് കാരണമായിത്തീർന്നിരുന്നു. എന്നാൽ, ഇന്ത്യക്കാരുടെ നന്മയെ നിരന്തരം കാംക്ഷിച്ചുപോരുന്ന ജോർജ്ജ് ചക്രവർത്തിയുടെ നിശ്ചയങ്ങൾ ഇന്ത്യക്കാരുടെ ഗുണത്തിന്നനുകൂലിച്ചതായിരിക്കുമെന്ന സമാധാനമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. ക്രൂപ്രഭുവും ഹാർഡിഞ്ച് പ്രഭുവും ഒരേകൊല്ലത്തിൽ (1858-ൽ) ജനിച്ചു ഒരേ സ്കൂളിൽ പ"ിച്ചു വളർന്നവരും ഏതാണ്ട് ഒരേ കാലം രാജ്യഭരണകാര്യങ്ങളിൽ പ്രവേശിച്ചവരും ആയിരുന്നതുകൊണ്ട് പുതിയ സ്റ്റേറ്റ്സിക്രട്ടെരിയും, പുതിയ വൈസ്രോയിയും ഇന്ത്യാഭരണവിഷയത്തിൽ ജോർജ്ജ് ചക്രവർത്തിയുടെ ആജ്ഞകളെ ഭിന്നാഭിപ്രായം കൂടാതെ നടത്തുമെന്ന ആശ്വാസമായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. ഹാർഡിഞ്ച്പ്രഭുവെ സംബന്ധിച്ചേടത്തോളം, ഇന്ത്യക്കാർക്ക് ഗുണകരമായ അഭിപ്രായത്തിനു വേറേയും കാരണങ്ങളുണ്ടായിരുന്നു. 1844 മുതൽ 1848 വരെ ഇന്ത്യാ വൈസ്രോയി ആയിരുന്ന ഹാർഡിഞ്ച് പ്രഭുവിൻറെ പൌത്രനാണ് നമ്മുടെ വൈസ്രോയിയായി വരുന്നതെന്നും, അ്ദേഹത്തെ ഇന്ത്യാ വൈസ്രോയിയായി നിശ്ചയിക്കേണമെന്നു, പരേതനായ എഡ്വേർഡ് ചക്രവർത്തി മുന്പുതന്നെ തീർച്ചപ്പെടുത്തിയിരുന്നുവെന്നും ഇന്ത്യയിൽ അറിവായപ്പോൾതന്നെ പുതിയ ചക്രവർത്തിയു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |