താൾ:George Pattabhishekam 1912.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജോർജ്ജ് പട്ടാഭിഷേകം

പ്രസ്താവന

ബ്രിട്ടീഷു പ്രജകൾക്ക് അപാരമായ ശോകത്തിന്നിടയാക്കിത്തീർത്ത എഡ്വൈർഡ് ചക്രവർത്തി തിരുമേനിയുടെ ചരമം, 1910 മേയിമാസം 7-ാംനു കഴിഞ്ഞതിന്നുശേഷം, ആ മാസം 12ാംനു യാണ് ഇന്ത്യയിലെങ്ങും ജോർജ്ജ് ചക്രവർത്തി തിരുമനസ്സിലെ സിംഹാസനാരോഹണ വിളംബരം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതു. ഈ രാജകീയവിളംബരത്തോടുകൂടിതന്നെ ജോർജ്ജ് ചക്രവർത്തി തിരുമനസ്സുകൊണ്ട് ഇന്ത്യയിലെ സാമാന്തരാജാക്കന്മാർക്കും അവിടുത്തെ പ്രജകളായ നമുക്കും ഒരു രാജകീയസന്ദേശം അന്നയച്ചിരുന്നു. ഈ സന്ദേശത്തിൽ,

"പരേതനായ എഡ്വെർഡ് ചക്രവർത്തി തിരുമനസ്സിലേക്കു, അവിടുത്തെ പുരോഗാമിനിയായിരുന്ന വിക്ടോറിയാ മഹാരാജ്ഞി തിരുമനസ്സിലേക്കു ഉണ്ടായിരുന്നപോലെതന്നെ എൻറെ ഇന്ത്യാ സാമ്രാജ്യത്തിൻറെ അഭിവൃദ്ധിയും, അവിടയുളള പ്രജകളുടെ ക്ഷേമവും, എൻറെ ഗാഢമായ ശ്രദ്ധക്കും ആലോചനക്കും എപ്പോഴും വിഷയമായിത്തീരുന്നതാണ്." എന്നു ജോർജ്ജ് ചക്രവർത്തി തിരുമനസ്സുകൊണ്ട് പ്രസ്താവിക്കയുണ്ടായിട്ടുണ്ട്. ഈ സന്ദേശം, ചക്രവർത്തിയുടെ സ്ഥാനത്തിൽ എത്തിയപ്പോൾ അയച്ചതാണെന്നു പറഞ്ഞുവല്ലോ. എന്നാൽ, തിരുമേനി "പ്രിൻസ് ഓഫ് വെയിത്സ്" എന്ന യുവരാജപദത്തിൽ ഇരിക്കുന്പോൾ തന്നെ ഇന്ത്യക്കാരുടെനേരേ അസാധാരണമായ അനുകന്പ പ്രദർശിപ്പിച്ചിരുന്ന ഒരു രാജകുമാരനായിരുന്നതുകൊണ്ട്, അവിടുന്നു രാജപദത്തിൽ എത്തിയപ്പോൾ, മേൽ ഉദ്ധരിച്ച സന്ദേശം കിട്ടുന്നതിന്നുമുന്പിൽതന്നെ, അവിടുത്തെ വാഴ്ചകാലം ഇ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/10&oldid=160158" എന്ന താളിൽനിന്ന് ശേഖരിച്ചത്