Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറവൂർ:-ഇതു് പറവൂർ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. പണ്ടു അതിര്തിരക്ഷയ്ക്കു് ഒരു പട്ടാളം കിടന്നിരുന്നു. ഇപ്പോൾ ഒരു ജില്ലാക്കോടതിയും ഒരു വലിയ ഇംഗ്ലീഷ്‌പള്ളിക്കൂടവുമുണ്ടു്. ജനങ്ങൾ പരിശ്രമാശീലന്മാരും ഉത്സാഹികളുമാകുന്നു.

പള്ളിവാസൽ:-ഇതു് ദേവികുളം താലൂക്കിന്റെ തെക്ക് പടിഞ്ഞാറേ ഭാഗത്തു കിടക്കുന്നു. ഇവിടെ പെരിയാറ്റിന്റെപൊഷകനദിയായ മുതിരപ്പുഴയാറ്റിലുള്ള ഒരു വലിയ വെള്ളച്ചാട്ടത്തെ ആധാരമാക്കി മഹത്തരമായ വിദ്യുച്ഛക്തി വേലകൾ നടത്തുന്നതിനു പണികൾ നടന്നുവരുന്നു. ഇവ പൂർത്തിയായാൽ വടക്കു ആലുവാ മുതൽ തെക്കു തിരുവല്ലാവരെ വിദ്യുച്ഛക്തിപ്രവാഹം ഉണ്ടായിരിക്കുന്നതാണു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/93&oldid=160155" എന്ന താളിൽനിന്ന് ശേഖരിച്ചത്