Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുകുടുംബമായി ഇപ്പോൾ വിചാരിക്കപ്പെട്ടുവരുന്നുണ്ടു്. അതുകൊണ്ടാണു് ആറ്റുങ്ങൽ മൂത്തതമ്പുരാൻ, ഇളയതമ്പുരാൻ എന്നു വിളിക്കപ്പെടുന്നതു്. ആറ്റുങ്ങലും അതിനെ തൊട്ടുകിടക്കുന്ന ൬ പകുതികളും ശ്രീപാദം വകയാണു്. ആറ്റിങ്ങലിനു വടക്കുകിഴക്കു കിടക്കുന്ന കിളിമാനൂർ പകുതി കിളിമാനൂർ കോയിത്തമ്പുരാന്മാർക്കു വിട്ടുകൊടുത്തിരിക്കുന്നു. പ്രസിദ്ധപ്പെട്ട ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാൻ ആ വംശത്തിലെ അംഗമായിരുന്നു.

അഞ്ചുതെങ്ങു്:- ഇവിടെയാണു് ഉദ്ദേശം ൨൫൦ കൊല്ലത്തിനുമുമ്പിൽ ഇംഗ്ലീഷുകാരുടെ ആദ്യപണ്ടകശാല സ്ഥാപിച്ചതു്. റാബർട്ടു ആറംസ് എന്ന പ്രസിദ്ധ ചരിത്രകാരൻ ജനിച്ചതും ഇവിടെയാണു്. ഇവിടത്തെ കോട്ടയും ശവകുടീരങ്ങളും ഓർമ്മസ്ഥാപനങ്ങളും യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കുന്നുണ്ടു്.

വർക്കല:-ക്ഷേത്രത്തിനും പുണ്യതീർത്ഥത്തിനുമുള്ള പ്രസിദ്ധിക്കു പുറമേ, ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ അന്വേഷണങ്ങൾക്കു രസകരമായ ഒരു സ്ഥലമാണു് ഇതു്. ഇവിടെയുള്ള രണ്ടു കുന്നുകളിൽ തുരങ്കങ്ങൾ ഉണ്ടാക്കി വടക്കും തെക്കുമുള്ള തോടുകളെ യോജിപ്പിച്ചിരിക്കുന്നു. ഇതിനു സമീപത്താണു് ശ്രീനാരായണഗുരുവിനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവഗിരിക്ഷേത്രം.

ചെങ്ങന്നൂർ:-ഇതു് മലയാളബ്രാഹ്മണർ അധികമുള്ള സ്ഥലമാണു്. ഇവരിൽ പ്രധാനി വഞ്ഞിപ്പുഴത്തമ്പുരാനാകുന്നു. ഇവിടത്തെ ക്ഷേത്രത്തിലെ ൨൮ ദിവസത്തെ ഉത്സവവും തൃപ്പൂത്താറാട്ടും പ്രത്യേകം പ്രസിദ്ധിയുള്ളവയാണു്.

അമ്പലപ്പുഴ:-ഇതു് കുട്ടനാട്ടിലെ പഴയ പട്ടണമാണു്. ചെമ്പകശ്ശേരിരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ചെമ്പകശ്ശേരിരാജാവും കായംകുളം രാജാവും തമ്മിൽ യുദ്ധമുണ്ടായ ഒരു സ്ഥലമാണു് കായംകുളത്തിനടുത്തുള്ള ഓച്ചിറ പടനിലം. എല്ലാ മിഥുനമാസത്തിലും ഒന്നും രണ്ടും തിയതികളിൽ ഈ യുദ്ധത്തിന്റെ ഓർമ്മയെ നിലനിർത്തുന്നതിനായി ഒരു പോർക്കളി നടത്തുന്നുണ്ടു്. അപ്പോൾ വലിയ കച്ചവടമുണ്ടായിരിക്കും.

കല്ലൂപ്പാറ, തൃക്കുന്നപ്പുഴ:-തിരുവല്ലാത്താലൂക്കിൽ ചേർന്ന കല്ലൂപ്പാറയും എഴുമറ്റൂരും, കാർത്തികപ്പള്ളിയിലുൾപ്പെട്ട തൃക്കുന്നപ്പുഴയും ഇടപ്പള്ളിത്തമ്പുരാന്റെ വകയാണു്. രണ്ടും തെങ്ങിനു പ്രസിദ്ധപ്പെട്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/91&oldid=160153" എന്ന താളിൽനിന്ന് ശേഖരിച്ചത്