താൾ:Geography textbook 4th std tranvancore 1936.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറൻമുള, ശാസ്താംകോട്ട, വർക്കല, കന്യാകുമാരി ഇവ നാട്ടുകാരുടേയും സുഖവാസസ്ഥലങ്ങൾ ആകുന്നു. തിരുവനന്തപുരത്തിനടുത്തുള്ള കോവളം, പട്ടണവാസികൾ വിശ്രമത്തിനായി ഉപയോഗിച്ചുവരുന്നു. വർക്കലയും അതിനു് ഉചിതമായിട്ടുള്ളതാണു്. ഗോസായികൾ ഈ സ്ഥലത്തിനെ "ജനാർദ്ദനം" എന്നു വിളിക്കുന്നു. ഇവിടത്തെ ചൂരൽവേലകൾ പ്രസിദ്ധപ്പെട്ടവയാണു്. സകലരാലും ആദരണീയമായ കുറ്റാലം ചെങ്കോട്ടയ്ക്കരുകിൽ ബ്രിട്ടീഷുരാജ്യത്തിൽ കിടക്കുന്നു.

മറ്റു വിശേഷസ്ഥലങ്ങൾ.

ആരുവാമൊഴി:-ഇതു തിരുനെൽവേലിയിലേക്കു കടക്കുന്ന അതിർത്തിവാതിൽ എന്നു പറയപ്പെടുന്നു. ഇവിടെ ഒരു ചവുക്കയുണ്ടു്. അതിർത്തിരക്ഷയ്ക്കുണ്ടായിരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഉണ്ടു്.

അഴകിയപാണ്ടിപുരം:- തോവാളത്താലൂക്കിൽ നാഞ്ചിക്കുറവന്മാരാൽ ഭരിക്കപ്പെട്ടുവന്നിരുന്ന നാഞ്ചനാടിന്റെ തലസ്ഥാനമായിരുന്നു.

കന്യാകുമാരി:-ഇതു് തിരുവിതാംകൂറിലെ എന്നല്ല ഇൻഡ്യാരാജ്യത്തിലെ ഏറ്റവും തെക്കേ അറ്റത്തെ കോടിയാകുന്നു. കോടിയുടെ അറ്റത്താണു് പ്രസിദ്ധപ്പെട്ട ഭഗവതിക്ഷേത്രം. ഇവിടെ സമുദ്രത്തിൽ തീർത്ഥസ്നാനം ചെയ്യുന്നതിനു് വിശേഷമാതിരിയിൽ കടവുകൾ തീർത്തിട്ടുണ്ടു്.

തിരുവിതാംകോടു്:-കൽക്കുളം താലൂക്കിലുള്ള ഈ പഴയ പട്ടണമാണു് സംസ്ഥാനത്തിന്റെ പേരിനു കാരണമായതു്. ഇവിടെ മുൻപു് ഒരു രാജധാനിയുണ്ടായിരുന്നു. ഇവിടത്തെ മഹമ്മദീയപള്ളി ഒരു പുണ്യസ്ഥലമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഇതിനടുത്തു് ഒരു കരിങ്കൽ‌സ്തംഭം കാണുന്നുണ്ടു്. ഇതിൽ പണ്ടത്തെ "പുലപ്പേടി" "മണ്ണാപ്പേടി" ഇവയെ നിറുത്തിയിരിക്കുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.

നെയ്യാറ്റു‌ങ്കര :- നായന്മാരുടെ വീടുകൾ അധികമുള്ള ഒരു നല്ല ചെറിയ പട്ടണം. ഇവിടത്തെ കൃഷ്ണസ്വാമിക്ഷേത്രവും വരിക്കപ്ലാവും ചരിത്രപ്രസിദ്ധങ്ങളാണു്. ക്ഷേത്രത്തിലെ കൃഷ്ണസ്വാമിവിഗ്രഹം കമനീയമായിട്ടുള്ളതാകുന്നു.

ആറ്റുങ്ങൽ:-ഇതു പണ്ടു് ഒരു രാജ്ഞിയാൽ തിരുവിതാംകൂറിലേക്കു കൊടുക്കപ്പെട്ടതാണു്. നമ്മുടെ തമ്പുരാട്ടിമാരുടെ പൊ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/90&oldid=160152" എന്ന താളിൽനിന്ന് ശേഖരിച്ചത്