താൾ:Geography textbook 4th std tranvancore 1936.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രധാനം നാഗർകോവിലിനടുത്തുള്ള കറിക്കോപ്പുകൾക്കു പ്രസിദ്ധപ്പെട്ട കനകമൂലച്ചന്തയും, കന്നുകാലികൾക്കു പ്രസിദ്ധപ്പെട്ട ഇരണിയലിനു സമീപമുള്ള തിങ്കളാഴ്ചച്ചന്തയും, കിഴങ്ങുവർഗ്ഗങ്ങൾ ധാരാളം കച്ചവടം ചെയ്തുവരുന്ന കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ടച്ചന്തയും, പറക്കോട്ടുചന്തയും ആകുന്നു. ഇവ കൂടാതെ പത്തനംതിട്ടയിലെ ഓമല്ലൂരും കൊട്ടാരക്കരയിലെ വെളിനല്ലൂരും ആണ്ടിലൊരിക്കലുള്ള ചന്തകൾക്കു പ്രത്യേകംകീർത്തിപ്പെട്ടവയാണു്.

ദേവാലയങ്ങൾ.

ഈ സംസ്ഥാനത്തിൽ പ്രസിദ്ധി ധാരാളമുള്ളവയായി അനേകം വലിയ ക്ഷേത്രങ്ങൾ ഉണ്ടു്. അവയിൽ പ്രാധാന്യം കൂടിയവ കന്യാകുമാരിയിലെ ഭഗവതിക്ഷേത്രവും, ശുചീന്ദ്രത്തെ സ്ഥാണുമാലയപ്പെരുമാൾക്ഷേത്രവും, തിരുവനന്തപുരത്തെ (അനന്തശയനം) ശ്രീപത്മനാഭസ്വാമിക്ഷേത്രവും അമ്പലപ്പുഴ കൃഷ്ണസ്വാമിക്ഷേത്രവും, ആറൻമുള പാർത്ഥസാരഥിക്ഷേത്രവും, വൈക്കത്തെ ശിവക്ഷേത്രവും, ആകുന്നു. കന്യാകുമാരിഭജനം, ശുചീന്ദ്രത്തെ തേരോട്ടം, തിരുവനന്തപുരത്തു ലക്ഷദീപം, അമ്പലപ്പുഴ ഉത്സവം, ആറൻമുള വള്ളംകളി, വൈക്കത്തഷ്ടമി ഇവയെപറ്റി കേൾക്കാത്തവർ ഉണ്ടോ എന്നു സംശയമാണു്. തിരുവനന്തപുരത്തിനടുത്തുള്ള തിരുവല്ലം ശ്രാദ്ധാദികൾക്കു വിശേഷിച്ചും യോഗ്യതയുള്ളതാണു്. മലവാരത്തുള്ള വീരണകാവു്, കുളത്തൂപ്പുഴ, ആര്യങ്കാവു്, ശബരിമല ഇവ ശാസ്താക്കളുടെ പ്രതിഷ്ഠാസ്ഥലങ്ങളും പുണ്യഭൂമികളും ആകുന്നു. കൽ‌ക്കുളം താലൂക്കിൽ കുളച്ചലിനടുത്തുള്ള "മണ്ടയ്ക്കാട്ടു" ഭഗവതിക്ഷേത്രം വളരെ പ്രസിദ്ധിയുള്ളതാണു്. കുംഭമാസത്തിലെ മണ്ടയ്ക്കാട്ടുകുടയ്ക്കു് ഇവിടെ വളരെ ആളുകൾ കൂടുന്നു.

ക്രിസ്ത്യാനികളുടെ പള്ളികളിൽവെച്ചു പ്രാധാന്യം കൂടിയവ കോട്ടാറിനരികിലുള്ള ശബരിയാർകോവിലും, കായംകുളത്തും നിരണത്തും ചങ്ങനാശ്ശേരിയിലും കോട്ടയത്തും പുതുപ്പള്ളിയിലും മലയാറ്റൂരും ഇടത്വായിലും ഉള്ള പള്ളികളും ആകുന്നു. ഏറ്റവും പുരാതനമായ നിരണത്തു സുറിയാനിപ്പള്ളി പുതുക്കി ഭംഗിയായി പണികഴിപ്പിച്ചിട്ടുണ്ടു്. മഹമ്മദീയരുടെ പള്ളികളിൽ പഴക്കവും പ്രാധാന്യവും കൂടിയതു തിരുവിതാംകോട്ടെ പള്ളിയാകുന്നു.

സുഖവാസസ്ഥലങ്ങൾ.

മലമുകളിലുള്ള ദേവികുളം പീരുമേടു് പൊൻമുടി മുത്തുക്കുഴി ഇവ വേനൽക്കാലത്തു യൂറോപ്യന്മാരുടേയും ആലുവാ,

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/89&oldid=160150" എന്ന താളിൽനിന്ന് ശേഖരിച്ചത്