താൾ:Geography textbook 4th std tranvancore 1936.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രത്തിൽവെച്ചാണു് ലഹളക്കാരനായ കുഞ്ചുത്തമ്പി വധിക്കപ്പെട്ടതു്. ഇവിടെയും വിദ്യുച്ഛക്തി വിളക്കുണ്ടു്.

൫. കോട്ടയം:-ഇതു് വേമ്പനാട്ടുകായലിന്റെ തെക്കുകിഴക്കുവശത്താണു് കിടക്കുന്നതു്. ചർച്ചുമിഷ്യൻ സംഘക്കാരുടെ പ്രധാനസ്ഥലവും സുറിയാനിക്രിസ്ത്യാനികളുടെ മുഖ്യ ഇരിപ്പിടവും ഇതാകുന്നു. മലയാളരാജ്യത്തിലേക്കു് ഏറ്റവും പഴക്കമുള്ള ഒരു സുറിയാനിപ്പള്ളി ഇവിടെയുണ്ടു്. ചർച്ചുമിഷ്യൻവക ഒരു കാളേജും ഒരച്ചടിശാലയും ഉള്ളവ പരിഷ്കൃതസ്ഥിതിയിലിരിക്കുന്നു. പീരുമേടു മുതലായ കാപ്പിത്തോട്ടങ്ങളുമായി ഇവിടെ പ്രബലമായ കച്ചവടം നടക്കുന്നുണ്ടു്. വിദ്യുച്ഛക്തി വിളക്കു് ഇവിടെയും സ്ഥാപിച്ചിരിക്കുന്നു.

൬. കായംകുളം:-ഇതു് പണ്ടു് കായംകുളംരാജാവിന്റെ തലസ്ഥാനമായിരുന്നു. വടക്കു കൊച്ചിക്കും തെക്കു് കൊല്ലത്തിനും ഇടയ്ക്കുള്ള ജലമാർഗ്ഗത്തിൽ കായംകുളംകായലിന്റെ തെക്കുകിഴക്കേക്കോണിൽ കിടക്കുന്നു. സ്ഥനസൌകര്യംകൊണ്ടും ഇവിടെനിന്നും ചെങ്കോട്ടവഴി തിരുനെൽവേലിക്കു റോഡുള്ളതുകൊണ്ടും കച്ചവടത്തിനു വളരെ ഉതകുന്ന ഒരു പട്ടണമാണു്. ഇവിടെ ഒരു പഴയ ക്രിസ്ത്യാനിപ്പള്ളിയുണ്ടു്. ഇതിനു ചുറ്റും താമസിക്കുന്ന നായന്മാർ പണ്ടത്തെ പടവീരന്മാരുടെ സന്താനങ്ങൾ ആണു്. ആണ്ടുതോറും മിഥുനമാസത്തിൽ ഇതിനടുത്തുവച്ചു് നടത്തുന്ന ഓച്ചിറക്കളി പഴയ യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നു.

ചെങ്കോട്ട, തിരുവല്ലാ, ചങ്ങനാശ്ശേരി, ആലുവാ, പറവൂർ, കുളച്ചൽ, പത്മനാഭപുരം, കുഴിത്തുറ, നെയ്യാറ്റുങ്കര, ആറ്റുങ്ങൽ, ഹരിപ്പാടു്, മാവേലിക്കര, വൈക്കം ഇവയും പട്ടണങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ടു്.

ചന്തകളും കച്ചവടസ്ഥലങ്ങളും.

മേൽവിവരിച്ച വലിയ പട്ടണങ്ങളിൽ എല്ലാം കച്ചവടങ്ങൾ ഏറക്കുറെ പ്രബലമായ രീതിയിൽ നടക്കുന്നുണ്ടു്. ആലപ്പുഴയും, കൊല്ലവും, കോട്ടാറും പ്രത്യേകം പ്രസിദ്ധിക്കു് അർഹതയുള്ളവയാണു്. ചന്തകളിൽവച്ചു് ഒന്നാമത്തെ സ്ഥാനത്തിനു അവകാശമുള്ളതു് ചങ്ങനാശ്ശേരി ചന്തയ്ക്കാകുന്നു. ഇവിടെ ബുധനാഴ്ചയും ശനിയാഴ്ചയുമാണു് ചന്ത കൂടാറുള്ളതു്. തിരുവാതിരച്ചന്തയ്ക്കും ഓണചന്തയ്ക്കും ഉള്ള ബഹളം കണ്ടനുഭവിക്കേണ്ടതാണു്. കൊച്ചി, ആലപ്പുഴ, കായംകുളം മുതലായ സ്ഥലങ്ങളിൽനിന്നും ചന്തതോറും അനവധി ആളുകൾ ഇവിടെ എത്തുന്നു. മറ്റു ചന്തകളിൽ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/88&oldid=160149" എന്ന താളിൽനിന്ന് ശേഖരിച്ചത്