താൾ:Geography textbook 4th std tranvancore 1936.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. കൊല്ലം:-ഇതു കേരളത്തിലേക്കു വളരെ പുരാതനമായ ഒരു തുറമുഖവും പട്ടണവുമാണു്. അഷ്ടമുടിക്കായലിന്റെ തെക്കുവശത്തു കിടക്കുന്നു. ഇവിടത്തെ കച്ചവടം മുമ്പിനാലെതന്നെ പല അന്യരാജ്യക്കാരെയും ആകർഷിച്ചിട്ടുണ്ടു്. കുറച്ചുമുമ്പുവരെ ഇവിടെ ഒരു ബ്രിട്ടീഷുപട്ടാളംകിടന്നിരുന്നു. ഈ പട്ടണത്തിനെ മിക്കവാറും ചുറ്റിക്കിടക്കുന്ന കായലുകളും അവയുടെ കരകളിലുള്ള തേവള്ളിക്കൊട്ടാരം, ആശ്രാമത്തുറസിഡൻസി, കുരിവിപ്പുഴ ബംഗ്ലാവു മുതലായ കെട്ടിടങ്ങളും മനോഹരങ്ങളാണു്. ഇവിടെ നൂലുണ്ടാക്കുന്നതിനും ഓടുണ്ടാക്കുന്നതിനും എണ്ണയാട്ടുന്നതിനും ആവിയന്ത്രശാലകളും കച്ചവടത്തിനു വലിയ കമ്പോളങ്ങളും ഉണ്ടു്. റെയിൽപ്പാത നടപ്പിൽവന്നതോടുകൂടി കച്ചവടം അഭിവൃദ്ധികരമായിവരുന്നു. പട്ടണത്തിൽ ഇപ്പോൾ വിദ്യുച്ഛക്തിവിളക്കു സ്ഥാപിച്ചിട്ടുണ്ടു്.

൩. ആലപ്പുഴ:- ഇതു് സംസ്ഥാനത്തിന്റെ പ്രധാന തുറമുഖവും കച്ചവടത്തിന്റെ മുഖ്യ ഇരിപ്പിടവുമാകുന്നു. കിടപ്പു് വേമ്പനാട്ടുകയലിന്റെ തെക്കേ അറ്റത്താണു്. ഇതു സ്ഥാപിച്ചതു് 'രാജാകേശവദാസൻ' ആകുന്നു. ൯൩൭-ാമാണ്ടാണു് കച്ചവടം ആരംഭിച്ചതു്. കപ്പലുകൾക്കു മിക്കവാറും കാലങ്ങളിൽ ഇവിടെ സുഖമായി അടുത്തുകിടക്കാം. കപ്പലിൽനിന്നു് കരയ്ക്കും കരയിൽനിന്നു് കപ്പലിലേയ്ക്കും സാമാനങ്ങൾ കയറ്റി ഇറക്കുന്നതിനു സൌകര്യത്തിനായി ഒരു കടൽപ്പാലം പണികഴിച്ചിട്ടുണ്ടു്. മലഞ്ചരക്കുകൾ അധികം ശേഖരിക്കപ്പെടൂന്നതും കച്ചവടം ചെയ്യപ്പെടുന്നതും ഇവിടെയാണു്. കയറു പിരിക്കുന്നതിനും എണ്ണ ആട്ടി എടുക്കുന്നതിനും മറ്റും യന്ത്രശാലകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടു്. ഇവിടെയുള്ള ദീപസ്തംഭം കപ്പലോട്ടക്കാർക്കു് വളരെ ഉപകാരമുള്ളതാണു്. തെക്കു കൊല്ലവും വടക്കു കൊച്ചിയുമായി മോട്ടാർബോട്ടു സർവ്വീസു നടക്കുന്നു. കൊച്ചിയുമായി ടെലഫോണും ഉണ്ടു്.

൪. നാഗർകോവിൽ:-ഇതു് ലണ്ടൻമിഷ്യൻ സംഘക്കാരുടെ പ്രധാനസ്ഥലമാകുന്നു. ആരുവാമൊഴിയിൽനിന്നു ഏകദേശം ൭-മൈൽ തെക്കുപടിഞ്ഞാറാണു് കിടപ്പു്. ഇവിടെ ലണ്ടൻമിഷ്യൻവക ഒരു കാളേജും, രക്ഷാസൈന്യക്കാരുടെ വക ഒരു പ്രസിദ്ധപ്പെട്ട ആശുപത്രിയും ഉണ്ടു്. മിഷ്യൻകാരുടെ പരിശ്രമമാണു് ഈ പട്ടണത്തിന്റെ അഭിവൃദ്ധിക്കു മുഖ്യകാരണം. ഇവിടത്തെ മണിമാളിക പട്ടണത്തിനു ഒരു അലങ്കാരമാകുന്നു. കോട്ടാർ, വടിവീശ്വരം, വടശ്ശേരി എന്നീ ജനബാഹുല്യമുള്ള ഗ്രാമങ്ങൾ നാഗർകോവിലിനെ ചുറ്റിക്കിടക്കുന്നു. നാഗർകോവിൽ കൊട്ടാ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/87&oldid=160148" എന്ന താളിൽനിന്ന് ശേഖരിച്ചത്