Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



കുന്നു. ഇതിനു് അയൽരാജ്യമായ കൊച്ചിയേക്കാൾ ൫ ഇരട്ടി വലിപ്പമുണ്ട്. മൈസൂർ തിരുവിതാംകൂറിനേക്കാൾ നാലിരട്ടി വലിപ്പം കൂടിയതാണു്. വിസ്തീർണ്ണം നോക്കിയാൽ ഇൻഡ്യയിലുള്ള നാട്ടുരാജ്യങ്ങളിൽ ൧൯-ാമത്തെ സ്ഥാനമാണു് ഈ സംസ്ഥാനത്തിനുള്ളതു്. കുടിപാർപ്പുനോക്കിയാൽ മൂന്നാമത്തെ സ്ഥാനമുണ്ടു്.

വിഭാഗങ്ങൾ.

ഈ സംസ്ഥാനത്തെ ൩0 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. താലൂക്കുകൾ ഇവയാണു.--

൧. തോവാള ൧൬. മാവേലിക്കര
൨. അഗസ്തീശ്വരം ൧൭. പത്തനംതിട്ട
൩. കൽക്കുളം ൧൮. തിരുവല്ല
൪. വിളവങ്കോടു് ൧൯. അമ്പലപ്പുഴ
൫. നെയ്യാറ്റുങ്കര ൨0. ചേർത്തല
൬. തിരുവനന്തപുരം ൨൧. വൈക്കം
൭. നെടുമങ്ങാടു് ൨൨. കോട്ടയം
൮. ചിറയിൻകീഴു് ൨൩. ചങ്ങനാശ്ശേരി
൯. കൊട്ടാരക്കര ൨൪. മീനച്ചൽ
൧0. പത്തനാപുരം ൨൫. തൊടുപുഴ
൧൨. ചെങ്കോട്ട ൨൬. മുവാറ്റുപുഴ
൧൨. കൊല്ലം ൨൭. കുന്നത്തുനാടു്
൧൩. കുന്നത്തൂർ ൨൮. പറവൂർ
൧൪. കരുനാഗപ്പള്ളി ൨൯. ദേവികുളം
൧൫. കാർത്തികപ്പള്ളി ൩0. പീരുമേടു്.

പത്തനംതിട്ട ഒരു പുതിയ താലൂക്കാണു്. കുറച്ചു മുമ്പുവരെ ഇരണിയൽ, ചെങ്ങന്നൂർ, ഏറ്റുമാനൂർ, ആലങ്ങാട് എന്നു നാലു താലൂക്കുകൾ കൂടി ഉണ്ടായിരുന്നു. ഇടയ്ക്കു പരിഷ്കരിച്ചപ്പോൾ ഇവയെ പിരിച്ചു സമീപതാലൂക്കുകളോടു ചേർക്കയുണ്ടായി.


അദ്ധ്യായം ൨.

പ്രകൃതിരൂപം.

പർവ്വതങ്ങൾ.


മലയ്ക്കും സമുദ്രത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഭൂമിയാകകൊണ്ടു് ഈ സംസ്ഥാനം പൊക്കംകൂടിയ കിഴക്കേ അതിരുമുതൽ





"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/9&oldid=160151" എന്ന താളിൽനിന്ന് ശേഖരിച്ചത്