Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പടിഞ്ഞാറോട്ടു ക്രമേണ ചരിഞ്ഞുകിടക്കുന്നു. കിഴക്കുഭാഗം മിക്കവാറും മലകളാൽ നിറയപ്പെട്ടിരിക്കുന്നു. ഇവ ദക്ഷിണ ഇൻഡ്യയുടെ പടിഞ്ഞാറെ അതിരിൽ കിടക്കുന്ന പശ്ചിമപർവ്വതനിരകളുടെ തുടർച്ചയാണു്. ഈ സംസ്ഥാനത്തിൽ ഈ നിരകളുടെ പേർ സഹ്യൻ എന്നാകുന്നു. ഇതിന്റെ ആകെ നീളം തെക്കുവടക്കു് ഏകദേശം ൨൨൦-മൈലാകുന്നു. വീതി വടക്കോട്ടു കൂടിയും തെക്കോട്ടു പോകുന്തോറും കുറഞ്ഞും ഇരിക്കുന്നു.

സഹ്യാദ്രി - ഒരേ നിരയല്ല. ഇതിൽ അടുത്തടുത്തായിട്ടു മിക്കവാറും തെക്കുവടക്കായിത്തന്നെ സ്ഥിതിചെയ്യുന്ന അനേക നിരകൾ ഉൾപ്പെടുന്നു. വടക്കുകിഴക്കേ ഭാഗങ്ങളിൽനിന്നു പടിഞ്ഞാറോട്ടു് ചില ചിനപ്പുകളും ഉണ്ടു്. ഈ പർവതനിരകളുടെ ഇടയ്ക്ക് അഗാധമായ താഴ്വരകൾ കിടക്കുന്നു. ചരിവുകളും താഴ്വരകളും വൻവൃക്ഷങ്ങളേയും ചെടികളേയും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഉപരിഭാഗത്തു പുൽത്തകിടികളും പാറക്കെട്ടുകളുമാണുള്ളതു്. പൊക്കം കൂടിയ പർവതനിരകളുടേയും അവയുടെ ഇടയ്ക്കു കിടക്കുന്ന താണ താഴ്വരകളുടേയും കാഴ്ച വളരെ മനോഹരമായിട്ടുള്ളതാണു്. കൊല്ലത്തു നിന്നും ആവിവണ്ടിവഴി കിഴക്കോട്ട് ഒരു യാത്ര ചെയ്താൽ ഇതു് അനുഭവസിദ്ധമാകും. ഈ പർവ്വതനിരകളുടെ പടിഞ്ഞാറേവശം (സംസ്ഥാനത്തിന്റെ ഉള്ളിലുള്ളത്) ക്രമേണ ചരിഞ്ഞും വൃക്ഷാദികളെക്കൊണ്ടു നിബിഡമായുമിരിക്കുന്നു. നേരേ മറിച്ചു കിഴക്കേവശം തൂക്കായും സസ്യഹീനമായ പാറക്കൂട്ടങ്ങളോടുകൂടിയുമാണു് കാണപ്പെടുന്നതു്. മലകളെ കിടന്നു, തിരുനൽവേലി, മധുര ഈജില്ലകളിലേക്കു പോകുകവളരെ ദുർഘടമായിട്ടുള്ളതാണു്. എങ്കിലും ഗതാഗതമാർഗ്ഗമായി ചിലഇടുക്കുവഴികളെ മുമ്പിനാലേതന്നെ ഉപയോഗിച്ചു വന്നിരുന്നു. ഇവയിൽ ഇപ്പോൾ ധാരാളം ഉപയോഗിക്കുന്നതു തെക്കെ അറ്റത്തുള്ള ആരുവാമൊഴി പാതയും സഹ്യന്റെ ഏകദേശം മദ്ധ്യത്തുള്ള ആർയ്യങ്കാവു് പാതയുമാണു്. ആർയ്യങ്കാവിൽ കൂടിയാണു് കൊല്ലം, തിരുനൽവേലി ആവിവണ്ടി പോകുന്നതു്. വടക്കുഭാഗത്തു ഗൂഡലൂർ എന്നും ബോഡി എന്നും രണ്ടു് ഇടുക്കുകൾ ഗതാഗതത്തിനു ഉതകുന്നവയായി ഉണ്ടു്. ഗൂഡലൂർപാതയിൽ കൂടിയാണ് വടക്കൻ തിരുവിതാംകൂറിനെ മധുരയുമായി യോജിപ്പിക്കുന്ന കോട്ടയം-കുമിളി റോഡു് പോകുന്നതു്. ആർ‌യ്യനാടും അച്ചൻകോവിലും പണ്ടു് കച്ചവടത്തിനു പ്രചാരത്തെ കൊടുത്തിരുന്ന രണ്ടിടുക്കുകളാണു്. ഇപ്പോൾ ഉപയോഗിക്കുന്നില്ല.

സഹ്യന്റെ നിരകൾ വടക്കുമുതൽ തെക്കുവരെ മിക്കവാറും


"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/10&oldid=160065" എന്ന താളിൽനിന്ന് ശേഖരിച്ചത്