താൾ:Geography textbook 4th std tranvancore 1936.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരേ പൊക്കത്തിലാണു കിടക്കുന്നതെങ്കിലും അവിടവിടെ സാധാരണ നിരപ്പിൽ നിന്നും പൊക്കംകൂടിയ അനേകം കൊടുമുടികൾ ഉണ്ടു്. നിരകളുടെ പൊക്കം സമുദ്രനിരപ്പിൽ നിന്നും ൪൦൦൦ അടിയാണു്. പൊക്കംകൂടിയ പ്രധാന കൊടുമുടികൾ തെക്കേ അറ്റംമുതൽ ക്രമപ്രകാരം വടക്കോട്ടു് ഇങ്ങനെയാണു്:-

പർവതങ്ങൾ അവ സ്ഥിതിചെയ്യുന്ന താലൂക്കുകൾ
൧. മഹേന്ദ്രഗിരി തോവാള.
൨. അശമ്പുമല
൩. മൊട്ടച്ചിമല കൽക്കുളം.
൪. ക്ലാമല
൫. മുകളിയടിമല
൬. അഗസ്ത്യകൂടം നെടുമങ്ങാടു്, നെയ്യാറ്റുങ്കര.
൭. പൊന്മുടി നെടുമങ്ങാടു്.
൮. കല്ലനാടുമല
൯. കുളത്തൂപ്പുഴമല പത്തനാപുരം.
൧൦. നെടുമ്പാറമല
൧൧. മുള്ളുമല
൧൨. പാവനാശമല ചെങ്കോട്ട.
൧൩. അച്ചൻകോവിൽമല പത്തനംതിട്ട.
൧൪. ശബരിമല
൧൫. പീരുമേടു് പീരുമേടു്.
൧൬. അമൃതുമല
൧൭. ഏലമല പത്തനംതിട്ട, പീരുമേടു്, ദേവികുളം.
൧൮. ചൂളമല ദേവികുളം.
൧൯. ആനമല
൨൦. തിരുത്തണ്ടുമല മുവാറ്റുപുഴ.

ആനമല- ഈ പർവ്വതങ്ങളിൽ ഏറ്റവും പൊക്കം കൂടിയതു് ആനമലയാകുന്നു. ഇതു വടക്കു കിഴക്കേ കോണിനടുത്തു ബ്രിട്ടീഷിൻഡ്യയും തിരുവിതാംകൂറുമായി സംബന്ധിക്കുന്നിടത്തു കിടക്കുന്നു. ഇതിന്റെ ആകൃതി ഒരു കുതിരലാടംപോലെയാണു്. തുറന്നവശം വടക്കു കിഴക്കോട്ടാകുന്നു. ഇതിന്റെ പ്രധാന കൊടുമുടി ആനമുടിയാണു്. ഇതിനു ൮,൮൪൦ അടി പൊക്കമുണ്ടു്. ഇതിനു ചുറ്റും കൂട്ടമായി കിടക്കുന്ന മറ്റു കൊടുമുടികളിൽ പ്രധാനം ഇരവിമല, കാട്ടുമല, ചെന്തപര, ദേവിമല ഇവയാണു്. ഈ മലകളും ഇടയ്ക്കുള്ള ഉന്നതതടവും ഉൾപ്പെട്ട സ്ഥലത്തെയാണു്

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/11&oldid=160066" എന്ന താളിൽനിന്ന് ശേഖരിച്ചത്