താൾ:Geography textbook 4th std tranvancore 1936.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്യാകുമാരിവരെയുള്ള കൃഷിക്കു ജലദൌർല്ലഭ്യത്താലുള്ള ദോഷം കുറയുന്നതാണു്. ഇടതുവശത്തെ കാലും ചാലുകളും മാത്രമേ ഇപ്പോൾ പണി തീർന്നിട്ടുള്ളു. അണയ്ക്കും കാലുകൾക്കുമായി ഏകദേശം 90 ലക്ഷം രൂപാ ചെലവായിട്ടുണ്ടു്. ഇവമൂലം കോതയാറ്റിലെ വെള്ളം പറളിയാറ്റിൽ പൊന്മന അണയ്ക്കുമേൽ ചെല്ലുന്നു. അവിടന്നു പഴയാറ്റിലെത്തി വെള്ളം നാഞ്ചിനാട്ടിൽ പരക്കുന്നു. ചെങ്കോട്ടയിലും കൃഷിക്കു വേണ്ട വെള്ളം നിർത്തുന്നതിനും കൊണ്ടുപോകുന്നതിനും സൌകര്യമായിരിക്കത്തക്കവണ്ണം വലിയ കുളങ്ങളും തോടുകളും കഴിപ്പിച്ചിട്ടുണ്ടു്. കൃഷിക്കു് ഉപയോഗമായി അമ്പലപ്പുഴ താലൂക്കിൽ തോട്ടപ്പള്ളിച്ചിറയിൽ ഒരു ചീപ്പു് പണിയിച്ചിരിക്കുന്നു. ഇതിന്റെ ഉദ്ദേശം തോട്ടിൽ നിന്നു് ഓരുവെള്ളം നിലങ്ങളിൽ കേറാതിരിക്കുന്നതിനാണു്. വടക്കൻ ഡിവിഷനിൽ പറവൂരിനടുത്തു് ഒരു ബണ്ടു (ചിറ) ഗവർമ്മെന്റിൽ നിന്നു് അനവധി പണം ചെലവുചെയ്തു തുടങ്ങിയതു് ഉപയോഗകരമായി അവസാനിച്ചില്ല. മറ്റു വേലകളിൽ പ്രധാനം കല്ലട, കൈനകരി, കൈപ്പുഴ, മുനമ്പം, മുതലായ ഇടങ്ങളിൽ നിലങ്ങളുടെ കരകളെ ഉറപ്പിക്കയും രക്ഷിക്കയും ചെയ്തു വരുന്നവയാണു്.


അദ്ധ്യായം ൧൧.

അഞ്ചൽ, തപാൽ, കമ്പി.

ഈ സംസ്ഥാനത്തിനുള്ളിൽ കുടിപാർപ്പുള്ള എവിടെയും എഴുത്തോ ചെറുവക ഉരുപ്പടികളോ പണമോ എത്തിച്ചു കൊടുക്കുന്നതിനു ഗവർമ്മെന്റുവകയായി ഒരഞ്ചൽ ഡിപ്പാർട്ടുമെന്റു് ഏർപ്പെടുത്തിയിട്ടുണ്ടു്. ഏകദേശം അൻപതു കൊല്ലത്തിനു മുമ്പാണു് അഞ്ചൽ എന്ന സമ്പ്രദായം ഇവിടെ സ്ഥാപിച്ചതു്. അതു് ഗവർമ്മെന്റു വകയായ എഴുത്തുകളും വലിയ കൊട്ടാരത്തിലേയ്ക്കു് ആവശ്യമുള്ള കോപ്പുകളും അയയ്ക്കുന്നതിനു മാത്രം ഉദ്ദേശിച്ച ഒന്നായിരുന്നു. പിന്നീടു ക്രമേണ പരിഷ്കരിച്ചു പൊതുജനങ്ങൾക്കു് ഏറ്റവും ഉപകാരമുള്ള ഒരു ഡിപ്പാർട്ടുമെന്റാക്കിത്തീർത്തു. ബ്രിട്ടീഷ് തപാലിനേക്കാൾ ഇതിനു കൂലി കുറവാണു്. എഴുത്തിനു കുറഞ്ഞകൂലി ആറുകാശും പണമയയ്ക്കുന്നതിനു കുറഞ്ഞകൂലി ഒന്നരച്ചക്രവുമാകുന്നു. ബ്രിട്ടീഷുതപാൽ നടപടിയെപ്പോലെ സ്റ്റാമ്പു്, കാർഡ്, മണിയാർഡർഫാറം മുതലായവ ഇവിടെപ്ര

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/58&oldid=160116" എന്ന താളിൽനിന്ന് ശേഖരിച്ചത്