താൾ:Geography textbook 4th std tranvancore 1936.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്യേകമായി ഉണ്ടു്. തിരുവിതാംകൂർ അഞ്ചൽ ഉരുപ്പടികളെ കൊച്ചീ സംസ്ഥാനത്തും കൊച്ചിയിലുള്ളവയെ ഇവിടെയും വിശേഷാൽകൂലി കൂടാതെ അയയ്ക്കുന്നതിനു് ഏർപ്പാടു ചെയ്തിരിക്കുന്നു. ഹുണ്ടിയും വാല്യൂപേയബിളും സേവിംഗ്സുബാങ്ക്സും നടപ്പാക്കിയതോടുകൂടി ഡിപ്പാർട്ട്മെന്റിനു് അഭിവൃദ്ധിയുണ്ടായി. ഇതിന്റെ ചുമതല വഹിക്കുന്നതു് അഞ്ചൽ സൂപ്രണ്ട് എന്ന് ഉദ്യോഗസ്ഥനാണു്.

ബ്രിട്ടീഷു തപാൽ.

ഇതു മുഖ്യമായി ഇവിടെനിന്നു് അന്യരാജ്യങ്ങളുമായുള്ള എഴുത്തുകുത്തുകൾ മുതലായവയ്ക്കു് ഉപയോഗപ്പെടുന്നു. ഈ സംസ്ഥാനത്തു് ഇംഗ്ലീഷ്‌വർഷം ൧൮൫൭-ൽ ആണു് ബ്രിട്ടീഷു തപാൽ ഏർപ്പെടുത്തിയതു്. ആദ്യത്തെ ആഫീസു് സ്ഥാപിച്ചതു ആലപ്പുഴയാണു്. താപാലാഫീസുകൾ ധാരാളം നിരന്നിട്ടുണ്ടെങ്കിലും അഞ്ചാലാപ്പീസുകളുടെ തുകയോളം ഇല്ല. എഴുത്തിനു കുറഞ്ഞകൂലി മുക്കാൽ അണയും പണമയയ്ക്കുന്നതിനു രണ്ടണയും ആകുന്നു. ഇതിന്റെ ഭരണാധികാരം ബ്രിട്ടീഷുഗവണ്മെന്റിനാണു്. ഇതുവഴി ഭൂലോകത്തിലെവിടെയും എഴുത്തും സാമാനവും അയയ്ക്കാം. ഇൻഡ്യയ്ക്കു പുറമേ പോകുന്നതിനു കൂലി കൂടുതലുണ്ടു്. എഴുത്തിനു ചുരുങ്ങിയ കൂലി രണ്ടണയാണു്. ഇപ്പോൾ വിമാനംവഴിയും എഴുത്തയയ്ക്കാം. അതിനു കാർഡിനു ൪-അണയും കവറിനു ൮-ണയുമാകുന്നു കൂലി.

കമ്പി.

ദൂരദേശവർത്തമാനങ്ങൾ ഉടനുടൻ അറിയുന്നതിനും അറിയിപ്പിക്കുന്നതിനും ലോകംമുഴുവൻ മിക്കവാറും ചുറ്റിക്കിടക്കുന്ന കമ്പിത്തപാൽ ഈ സംസ്ഥാനത്തിലേയ്ക്കും നീട്ടപ്പെട്ടിട്ടുണ്ടു്. ഇതു ഇവിടെ നടപ്പാക്കിയതു് ൧൮൬൪-ൽ ആണു്. ആദ്യത്തെ കമ്പിആഫീസും ആലപ്പുഴത്തന്നെ. ഇതുവഴി വർത്തമാനം അറിയിക്കുന്നതു രണ്ടുതരത്തിലാണു്. കുറഞ്ഞതരം ൮ വാക്കിനു ൯ അണയാണു് കൂലി. കൂടിയതു് ൮ വാക്കിനു ൧ രൂപ ൨ ണ കൂലിയുള്ള അടിയന്തരക്കമ്പിയാണു്. അടിയന്തരക്കമ്പി കുറഞ്ഞതരം കമ്പിയേക്കാൾ ക്ഷണത്തിൽ മേൽവിലാസക്കാരനു് കൊടുക്കപ്പെടും. ഇപ്പോൾ ചില സന്ദർഭങ്ങളിൽ അനുമോദനം നൽകുക മുതലായവയ്ക്കു സാധാരണയിൽ കുറഞ്ഞു് ആറു വാക്കിനു് ആറണ എന്നൊരുതരം കമ്പിയും നടപ്പിലായിട്ടുണ്ടു്. ഈ സംസ്ഥാനത്തു തിരുവനന്തപുരത്തും, കൊല്ലത്തും, ആലപ്പുഴയും ഓരോ പ്രധാന കമ്പി ആഫീസും നാഗർകോവിൽ, തക്കല, കുളച്ചൽ, മാർത്താണ്ഡം, നെയ്യാറ്റുങ്കര, ആറ്റുങ്ങൽ, ചെങ്കോട്ട, ചെങ്ങന്നൂർ,

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/59&oldid=160117" എന്ന താളിൽനിന്ന് ശേഖരിച്ചത്