Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഗിക്കുന്നതു വിശേഷമാതിരിയിൽ ഉണ്ടാക്കിയിട്ടുള്ള "ചുണ്ടൻ വള്ള" മാണു്. ചിങ്ങമാസത്തിലെ ഉത്തൃട്ടാതിയാണു് ഇതിലേക്കുള്ള പ്രധാന ദിവസം. ആറന്മുളയ്ക്കു പടിഞ്ഞാറുള്ള മാലക്കരനെട്ടായം ഒരേ ചൊവ്വായി ഏകദേശം ൩ നാഴിക നീളത്തിൽ പരന്നുകിടക്കുന്നു. തടം നല്ല വൃത്തിയുള്ള മണലും ചെറിയ ചരലും കലർന്നിട്ടുള്ളതാണു്. ഒഴുക്കും നല്ലവണ്ണ്മുണ്ടു്. സഞ്ചായംഡിപ്പാർട്ടുമന്റുവക പ്രസിദ്ധപ്പെട്ട തേക്കുംതോട്ടമുള്ള കോന്നി കൊല്ലകടവാറ്റിന്റെ മേൽഭാഗത്തും തടികൾ വെട്ടിയിറക്കുന്നതിനു പ്രസിദ്ധപ്പെട്ട റാന്നി പമ്പയുടെ മേൽഭാഗത്തുമാണു്. പമ്പ, മണിമല, കുളക്കട ഈ ആറുകൾ വഴിയാണു സഞ്ചായം ഡിപ്പാർട്ടുമെന്റിലെ ഒട്ടുമുക്കാൽ തടികളും വെട്ടിയിറക്കപ്പെടുന്നതു്. ഏതുവഴി വന്നാലും തടിശേഖരിക്കുന്നതിനു വീയപുരത്തു ഒരുഡിപ്പോ ഉണ്ടു്. ഈ ആറുകളുടെ മേൽഭാഗത്തു യൂറോപ്യന്മാരും മറ്റും സ്ഥാപിച്ചുവന്ന റബ്ബർതോട്ടങ്ങൾക്കു് ഈയിട അഭിവൃദ്ധി കുറവാണു്. ളാക, ചിറ്റാർ, കല്ലേലി ഇവയാണു് ഇപ്പോഴത്തെ പ്രധാനതോട്ടങ്ങൾ.

൫. കല്ലടയാറ് (കുളക്കടയാറു്):-ഇതിന്റെ ഉൽപത്തി നെടുമങ്ങാട്ടുതാലൂക്കിൽ പൊന്മുടിക്കു വടക്കുകിഴക്കുള്ള മലഞ്ചരിവിലാണു്. ആദ്യം വടക്കുപടിഞ്ഞാറായി ഒഴുകി പത്തനാപുരംതാലൂക്കിൽ കുളത്തുപ്പുഴ ചെല്ലുന്നു. അവിടന്നു കുറച്ചു ദൂരം വടക്കോട്ടൊഴുകിയിട്ടു പടിഞ്ഞാറോട്ടു ചരിഞ്ഞു് കൊട്ടാരക്കര താലൂക്കിൽ കുളക്കട എത്തുന്നു. പിന്നീടു തെക്കുപടിഞ്ഞാറായിത്തിരുഞ്ഞു കുന്നത്തൂർതാലൂക്കിന്റെ തെക്കേ അതിർത്തിയിൽകൂടി ഒഴുകി കല്ലടവച്ചു് അഷ്ടമുടിക്കായലിൽ പതിക്കുന്നു. നീളം ൭൦-മൈൽ. മീൻമുട്ടി ഇതിന്റെ ഒരു പ്രധാന പോഷകനദിയാണു്. തീരസ്ഥലങ്ങൾ:- പുനലൂർ, പത്തനാപുരം, കുളക്കട, മണ്ണടി, കുന്നത്തൂർ, കരിമ്പുമ്പുഴ, കല്ലട. കുളക്കട ഇതിന്റെ തീരത്താകകൊണ്ടു ഇതിനെയാണു് കുളക്കടയാറു് എന്നു പറയേണ്ടതു്. അച്ചൻകോവിലാറിനെ അല്ല. മെയിൻറോഡു കടക്കുന്നതിനു ഇതിനു കുറുക്കെ അടൂരിനു തെക്കു ഏനാത്തു ഒരുപാലംകെട്ടിയിട്ടുണ്ടു്. ഈ ആറ്റിനു ഒരു പ്രത്യേക പ്രസിദ്ധിയുള്ളതു് ഇതിൽ കുറുക്കെ പുനലൂരുള്ള തൂക്കുപാലം നിമിത്തമാണു്. ൧൦൫൪-ആമാണ്ടു് ആയില്യം തിരുനാൾ തിരുമനസ്സിലെ കാലത്തു ദിവാൻ നാണുപ്പിള്ളയാണു് ഈ പാലം കെട്ടിച്ചതു്. ഈമാതിരിപ്പാലം തിരുവിതാംകൂറിൽ മറ്റെങ്ങുമില്ലെന്നു മാത്രമല്ല ഇൻഡ്യയിലും ചുരുക്കമാണു്. ഒഴുക്കിന്റെ ശക്തികൊണ്ടു മറ്റുമാതിരി പാലങ്ങൾ ഉറയ്ക്കുകയില്ലെന്നു കണ്ടിട്ടാണു് ഇങ്ങനത്തെ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/22&oldid=160078" എന്ന താളിൽനിന്ന് ശേഖരിച്ചത്