Jump to content

താൾ:General-science-pusthakam-1-1958.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
83


ആരോഗ്യരക്ഷണത്തിനു ദിവസവും വ്യായാമം എ ടുക്കണം. വ്യായാമം എടുക്കുന്നതുകൊണ്ടു ദേഹത്തിലെ മാലിന്യങ്ങൾ പുറത്തേക്കു പോകുകയും തൻമൂലം ദേഹ ത്തിനു ലാഘവം കിട്ടുകയും ചെയ്യുന്നു. ദേഹാദ്ധ്വാനം ചെയ്യുന്നവർ പ്രത്യേകം വ്യായാമം എടുക്കണമെന്നില്ല. അതില്ലാത്തവർ ദിവസേന കുറെ ദൂരം നടക്കുകയോ അതില്ലെങ്കിൽ വേറെ കായികാഭ്യാസങ്ങൾ എടുക്കുകയോ വേണം. ഒരു യന്ത്രം ദിനംപ്രതി പ്രവൎത്തിക്കുന്നില്ലെങ്കിൽ ആ യന്ത്രം പിന്നീടു പ്രവൃൎത്തിപ്പിക്കുന്നതിനു കുറെ ബുദ്ധിമുട്ടു നേരിടുന്നുണ്ടല്ലൊ. നമ്മുടെ ദേഹവും യന്ത്രംപോലെയാണു്. അതിന്റെ അവയവങ്ങൾക്കു വേണ്ടത്ര ചലനമില്ലാതിരുന്നാൽ പിന്നീടു പലേ ബുദ്ധി മുട്ടുകളുമുണ്ടാകും. അതുകൊണ്ടു വ്യായാമം ദേഹസംര ക്ഷണത്തിനു അത്യാവശ്യമാണ്.

വിദ്യാലയങ്ങളിൽ വ്യായാമത്തിന്നും പ്രത്യേക സ്ഥാനം നൽകീട്ടുണ്ടു്. വിദ്യാലയങ്ങളോടു ചേൎന്നു കളി സ്ഥലങ്ങളും ഉണ്ടു്. കുറേനേരം മാനസികമായ പ്രവൎത്ത നത്തിനുശേഷം ദേഹത്തിനു ആയാസം കിട്ടാവുന്ന കളി കൾ മുതലായവയിൽ ഏൎപ്പെടണം. മനസ്സിന്റെ വിശ്ര മസമയം ശാരീരികമായ പ്രവൃത്തിക്കു പറ്റിയ അവ സരവുമാണു്. ഇങ്ങനെ ഒന്നിനു വിശ്രമം കൊടുക്കുന്ന സമയത്തു വേറൊന്നിനു പ്രവൃത്തി കൊടുക്കുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/89&oldid=222953" എന്ന താളിൽനിന്ന് ശേഖരിച്ചത്