മ്മിക്കുന്നു. ഉദാഹരണമായി സസ്യങ്ങളുടെ പച്ച നിറമുള്ള ഭാഗങ്ങൾ സൂൎയ്യ
പ്രകാശത്തിൽനിന്നു് ലഭിക്കുന്ന
ഊർജ്ജം ഉപയോഗിച്ചു് അന്തരീക്ഷവായുവിലെ അംഗാരാമ്ലവും മണ്ണിൽനിന്നു കിട്ടുന്ന വെള്ളവും സംയോജിപ്പിച്ച് അന്നജം (starch) എന്ന ഭക്ഷണം നിർമ്മിക്കുന്നു; പിന്നീടു് അതുതന്നെ പഞ്ചസാരയാക്കി പരിണമിപ്പിക്കുകയും ചെയ്യുന്നു. ജന്തുക്കൾക്കു് ഇതിനു പറ്റുന്ന തരത്തിലുള്ള പച്ച നിറമില്ല; അവയ്ക്കു സസ്യങ്ങളെപ്പോലെ ലഘുഘടകങ്ങൾ ചേർത്തു് ഭക്ഷണം
നിൎമ്മിക്കാനുള്ള കഴിവും ഇല്ല. സസ്യങ്ങൾ നിർമ്മിക്കുന്ന
ഭക്ഷണം എടുത്തനുഭവിക്കുക മാത്രമാണു് ജന്തുക്കൾ ചെയ്യുന്നത്. അതിനാൽ സസ്യങ്ങളില്ലെങ്കിൽ ജന്തുക്കൾക്കു ജീവിക്കുവാൻ സാദ്ധ്യമല്ല.
ചില ജന്തുക്കൾ മറ്റു ജന്തുക്കളെ ഭക്ഷിച്ചു ജീവിക്കുന്നുണ്ടു്.
ശരിതന്നെ. എങ്കിലും ഇരയായിത്തീരുന്ന ഈ ജന്തുക്കളോ അല്ലെങ്കിൽ അവയുടെ ഇരകളോ സസ്യഭുക്കുകളാണെന്നുകാണാം. അങ്ങിനെ ജന്തുലോകം ഭക്ഷണത്തിനു് സസ്യലോകത്തെ ആശ്രയിക്കുന്നു; മാത്രമല്ല ഉഷ്ണമേഖലകളെപ്പോലെ ഏറ്റവും അധികം സസ്യസമൃദ്ധിയുള്ള സ്ഥലങ്ങളിലാണു് പലതരം ജന്തുക്കളും പെരുകിക്കാണുന്നതു്.
താൾ:General-science-pusthakam-1-1958.pdf/72
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
66
_________