പാഠം 5
പശു, ആടു്, എരുമ
നമ്മുടെ വളർത്തു മൃഗങ്ങളിൽ പ്രാധാന്യം ഇവയ്ക്കാണല്ലൊ. ശരീര ഘടനയിലും സ്വഭാവത്തിലുംഇവയും തമ്മിൽ സാരമായ സാമ്യമുണ്ടു്. കാലിന്റെ അറ്റത്തു് രണ്ടു കുളമ്പുകൾ കാണാം.
ഓരോ കുളമ്പും ഓരോ വിരലിനെ പൊതിഞ്ഞു രക്ഷിക്കുന്നു. ഭാരിച്ച ശരീരം താങ്ങുവാൻ ഇരട്ടക്കുളമ്പുകൾ ഉപകരിക്കുന്നു.
ദേഹത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു് ഈ മൃഗങ്ങളുടെ ഉദരം വലുതാണെന്നു കാണാം. ഇവ സസ്യങ്ങൾ
മാത്രം തിന്നു ജീവിക്കുന്നു. വേണ്ടത്ര പോഷകാംശങ്ങൾ
കിട്ടണമെങ്കിൽ ധാരാളം സസ്യാഹാരം കഴിക്കേണ്ടി
വരും. അതുകൊണ്ടാണു് ഉദരം വലുതായിരിക്കുന്നതു്.
പശുക്കൾ അയവിറക്കുന്നതു കണ്ടിരിക്കുമല്ലൊ. ആടും
എരുമയും എല്ലാം ഇരട്ടക്കുളമ്പു് വൎഗ്ഗത്തിൽ പെട്ട
അയവിറക്കുന്ന മൃഗങ്ങളാണു്. പണ്ടു്
ഇവയെല്ലാം കാട്ടുമൃഗങ്ങളായിരുന്നു. അക്കാലത്തു് ഇവയ്ക്കു ധാരാളം ശത്രുക്കളുമുണ്ടായിരുന്നു. കിട്ടുന്ന ദിക്കിൽ നിന്നു് വല്ല
പുല്ലോ ഇലയോ ധൃതിപിടിച്ചു് കടിച്ചു് മുറിച്ചു്
വയറ്റിലാക്കിയതിനുശേഷം ശത്രുഭയം കുറഞ്ഞ താവളങ്ങളിൽ ചെന്നു് വിശ്രമിച്ചു്, ആഹാരം വീണ്ടും
വായിലേയ്ക്കു് തികട്ടി വരുത്തി നല്ലവണ്ണം ചവച്ചരച്ചു വീണ്ടും വിഴുങ്ങുക എന്ന സ്വഭാവം ഇവ ശീ