ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
65
പകൽ സമയത്തു ഭക്ഷണം നിർമ്മിക്കുന്നു.
ഒടുവിൽ പോഷക വസ്തുക്കളെല്ലാം തീരുമ്പോൾ
പരിപ്പുകൾ ചുക്കിച്ചുളുങ്ങി നശിച്ചുപോകുന്നു. ഈ ഘട്ടത്തിൽ അങ്കുരം ഒരു തൈച്ചെടിയായി മുതിർന്നു എന്നു പറയാം.
——————
പാഠം 4
ജന്തു ജീവിതം
പലതരം സസ്യങ്ങളെപ്പോലെതന്നെ പല ജാതി
ജന്തുക്കളേയും നാം ചുറ്റുപാടും കാണാറുണ്ട്. പുഴുക്കൾ
മത്സ്യങ്ങൾ, തവളകൾ, ഓന്തുകൾ, പക്ഷികൾ, മൃഗങ്ങൾ മുതലായ ജന്തുക്കൾ നമുക്കു പരിചയപ്പെട്ടവയാണല്ലോ. ജന്തുലോകത്തിലെ ഏറ്റവും ഉൽകൃഷ്ടജീവിയാണ് മനുഷ്യൻ.
ചലനം ശ്വസനം ഭക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സസ്യങ്ങളും ജന്തുക്കളും തമ്മിൽ സാരമായ
വ്യത്യാസങ്ങളുണ്ടു്. പക്ഷെ ഭക്ഷണ രീതിയിലാണു്
ഏറ്റവും വലിയ വ്യത്യാസം. വെള്ളം, ലവണങ്ങൾ
അംഗാരാമ്ലം മുതലായ ലഘു ഘടകങ്ങൾ പലവിധ
ത്തിൽ സംയോജിപ്പിച്ചു സസ്യങ്ങൾ ആഹാരം നിർ