Jump to content

താൾ:General-science-pusthakam-1-1958.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40

ത്തിൽ തട്ടുന്നതുകൊണ്ടു നദിജലത്തിലെ മാലിന്യങ്ങ ളുടെ ഗുരുത്വം കുറയുന്നുണ്ട്. നദിയിലെ ജലജീവികൾ ജലത്തിലെ അഴുക്കുകളെ തിന്നു ഒടുക്കുന്നതു കൊണ്ടും നദീജലം ശുദ്ധമാകുവാൻ വഴിയുണ്ടു്.

ഇങ്ങനെ പല വിധത്തിലും നദീജലം ശുദ്ധീകരിക്കപ്പെടുവാൻ ഇടയുണ്ടെങ്കിലും നദീജലം തിളപ്പിച്ചു ഉപയോഗിക്കുന്നതു ആരോഗ്യരക്ഷണത്തിന്നു സഹായമായിരിക്കും.

(സി) ഊാറ്റു വെള്ളം. മഴ ചെയ്യുന്ന സമയം മഴവെള്ളത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തർഭാഗത്തേക്കു ഇറങ്ങിപ്പോകുന്നു എന്നു പറഞ്ഞുവല്ലൊ.

ഭൂമിയുടെ അന്തർഭാഗത്തുള്ള മണ്ണ്, മണൽ, ചരൽ, ഉറപ്പില്ലാത്ത പാറ, കളിമൺ എന്നിങ്ങനെ പല അട്ടി കളായിട്ടാണു കാണുന്നത്. ഭൂമിയിലേയ്ക്കു താഴുന്ന ജലം മണ്ണ്, മണൽ,ചരൽ എന്നീ തട്ടുകളിൽ കൂടി കീഴ്പൊട്ടു അരിച്ചിറങ്ങുന്നു. പക്ഷെ പാറ, കളിമൺ എന്ന അട്ടികളിൽ എത്തുമ്പോൾ വെള്ളത്തിന്നു കീഴോട്ടു പോകുവാൻ തടസ്സം നേരിടുകയും അതു കൊണ്ടു വെള്ളം അവിടെ തങ്ങി നിൽക്കുകയും ചെയ്യുന്നു. അവിടെ പിന്നീടും വെള്ളം കൂടുവാൻ ഇടവരുകയും അപ്പോൾ വെള്ളം മണ്ണിനു ബലംകുറഞ്ഞ ഭാഗത്തു കൂടി താണ പ്രദേശങ്ങളിലേയ്ക്കു തന്നെ ഒഴുകുകയും ചെയ്യുന്നു. ഇങ്ങിനെ ഉണ്ടാകുന്ന ഉറവുകളെപ്പറ്റി പറഞ്ഞുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/46&oldid=220468" എന്ന താളിൽനിന്ന് ശേഖരിച്ചത്