Jump to content

താൾ:General-science-pusthakam-1-1958.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
41

മലയുടെ അടിവാരത്തിൽ അന്തർഭാഗത്തുനിന്നു പുറ ത്തേയും വരുന്ന ഉറവുകളും ഉണ്ട്. ചില സമയം ഉറവുകൾ ഒഴുകിവന്നു താണ പ്രദേശങ്ങളിൽ കെട്ടി നിൽക്കുന്നു. ഇതിനെ ഊററുകൾ എന്നു പറയുന്നു.

ഊറ്റുവെള്ളം മണ്ണിൽ കൂടി അരിച്ചരിച്ചു വരുന്നതാകയാൽ പ്രായേണ ശുദ്ധമായിരിക്കും. അലിഞ്ഞു ചേരാത്ത അഴുക്കുകൾ നിശ്ശേഷം നീക്കപ്പെട്ടിരിക്കും. എന്നാൽ ഉറവുകൾ വരുന്ന മണ്ണിൽ അലിഞ്ഞു ചേരാവുന്ന പദാർത്ഥങ്ങൾ ഉണ്ടെങ്കിൽ അവ ഊറം വെള്ളത്തിൽ ഉണ്ടായിരിക്കും. ഊറ്റു വെള്ളം രുചിച്ചു നോക്കിയാൽ ഈ വസ്തുത അറിയുവാൻ സാധിക്കുന്നതാണു്.

(ഡി) മഴവെള്ളം. ന നീരാവി ഘനീഭവിച്ചതാണല്ലൊ മേഘം. ഈ മേഘമാണല്ലൊ മഴയായി വീഴു ന്നതു്.അതുകൊണ്ടു മഴവെള്ളം മറേറതു വെള്ളത്തേക്കാളും ശുദ്ധമായിട്ടുള്ളതായിരിക്കും.

അന്തരീക്ഷത്തിൽ പൊടിയും മറ്റും ധാരാളമുണ്ടായിരിക്കുവാൻ സാദ്ധ്യതയുള്ളതുകൊണ്ടു ആദ്യംവീഴുന്ന മഴവെള്ളം അല്പം മലിനമായിരിക്കും. മഴ തുടങ്ങി കുറച്ചു കഴിഞ്ഞതിൽപിന്നെ ശേഖരിക്കുന്ന മഴവെള്ളം ശുദ്ധമായിരിക്കും. മഴവെള്ളത്തിൻ്റെ ശുദ്ധി അതാതു പ്രദേശത്തിലെ അന്തരീക്ഷത്തിൻ്റെ സ്ഥിതിയെ ആശ്രയിച്ചിരിക്കും. നാട്ടിൻപ്രദേശത്തിലെ അന്തരീക്ഷം നഗരപ്രദേശത്തിലെ അന്തരീക്ഷ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/47&oldid=220460" എന്ന താളിൽനിന്ന് ശേഖരിച്ചത്